കേരള ബ്ലാസ്റ്റേഴ്സ് ഒരു തകർപ്പൻ വിജയമാണ് ഇന്നലെ നടന്ന മത്സരത്തിൽ സ്വന്തമാക്കിയിട്ടുള്ളത്.ഐഎസ്എല്ലിന്റെ ഒമ്പതാം റൗണ്ട് പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.നോവ സദോയി ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി.ജീസസ്,രാഹുൽ എന്നിവർ ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.
മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടാൻ കഴിഞ്ഞു എന്നത് വളരെയധികം ആശ്വാസം നൽകുന്ന ഒരു കാര്യമാണ്. രണ്ടാം പകുതിയിൽ കിട്ടിയ അവസരങ്ങൾ ബ്ലാസ്റ്റേഴ്സ് മുതലെടുക്കുകയായിരുന്നു.ഹാട്രിക്ക് തോൽവിക്ക് ശേഷമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഇത്തരത്തിലുള്ള ഒരു മികച്ച വിജയം സ്വന്തമാക്കിയിട്ടുള്ളത്. അത് എല്ലാ അർത്ഥത്തിലും ബ്ലാസ്റ്റേഴ്സ് ക്യാമ്പിന് ഗുണകരമാവുന്ന കാര്യമാണ്.പരിശീലകൻ അത് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.
ഈ വിജയം ബ്ലാസ്റ്റേഴ്സിന് കൂടുതൽ ഊർജ്ജം നൽകും എന്നാണ് സ്റ്റാറേ പറഞ്ഞിട്ടുള്ളത്. ആരാധകർക്കും ഇത് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യമായിരിക്കുമെന്നും സ്റ്റാറേ പറഞ്ഞിട്ടുണ്ട്.മത്സര ശേഷമുള്ള കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്റ്റാറേ പറഞ്ഞത് ഇങ്ങനെയാണ്.
‘ഒരു വിജയം തീർച്ചയായും ഊർജ്ജം കൊണ്ടുവരും.പക്ഷേ ഫുട്ബോളിൽ ഇതൊക്കെ സാധാരണമാണ്.ഇതൊക്കെ ഇതിന്റെ ഭാഗമാണ്. റിസൾട്ടുകൾ താരങ്ങളുടെയും ആരാധകരുടെയും മാനസികാവസ്ഥയെ വല്ലാതെ സ്വാധീനിക്കുന്നവയാണ്.എന്റെ ജോലി എന്നത് ഒരു പരിശീലകൻ എന്ന നിലയിൽ ഈ ഊർജ്ജം നിലനിർത്തുക എന്നതാണ് ‘ ഇതാണ് സ്റ്റാറേ പറഞ്ഞിട്ടുള്ളത്.
നിലവിൽ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.എന്നാൽ നാലാം സ്ഥാനക്കാരായ ഗോവയുമായി കേവലം ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഉള്ളത്. അടുത്ത മത്സരത്തിൽ ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ആ മത്സരത്തിൽ കൂടി വിജയിച്ചു കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സിന് പോയിന്റ് പട്ടികയിൽ വലിയൊരു മുന്നേറ്റം തന്നെ നടത്താൻ സാധിക്കും.