ബ്ലാസ്റ്റേഴ്സിലെ രാജാവ് നോവ തന്നെ, രണ്ടാം സ്ഥാനം നേടി പെപ്ര!

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഡ്യൂറൻഡ് കപ്പിൽ നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായിരുന്നു. ബംഗളൂരു എഫ്സിയായിരുന്നു ബ്ലാസ്റ്റേഴ്സിനെ പുറത്താക്കിയത്. ഇപ്പോൾ ഐഎസ്എല്ലിലും മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സുള്ളത്. 8 മത്സരങ്ങൾ കളിച്ചിട്ട് കേവലം രണ്ട് മത്സരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളത്.

അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു ശക്തമായ തിരിച്ചുവരവ് ബ്ലാസ്റ്റേഴ്സിന് ആവശ്യമാണ്. ഇതിനിടെ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളുടെ ലിസ്റ്റ് പുറത്തുവന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻസ് നേടിയ താരങ്ങളുടെ ലിസ്റ്റാണ് ഇപ്പോൾ കെബിഎഫ്സി എക്സ്ട്ര പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഒന്നാം സ്ഥാനത്ത് സൂപ്പർ താരം നോവ സദോയി തന്നെയാണ്.ബ്ലാസ്റ്റേഴ്സിന് വേണ്ടി 13 ഗോൾ കോൺട്രിബ്യൂഷൻസാണ് അദ്ദേഹം നേടിയിട്ടുള്ളത്.9 ഗോളുകളും 4 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ആകെ 855 മിനിറ്റുകളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച താരം നോവ തന്നെയാണ് എന്നുള്ളത് നമുക്ക് ഉറപ്പിച്ച് പറയാം.

രണ്ടാം സ്ഥാനത്ത് പെപ്രയാണ് വരുന്നത്.605 മിനുട്ടുകൾ കളിച്ച താരം 11 ഗോൾകോൺട്രിബൂഷൻസാണ് വഹിച്ചിട്ടുള്ളത്.7 ഗോളുകളും നാല് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് ജീസസ് ജിമിനസ് വരുന്നു.അദ്ദേഹം ഡ്യൂറന്റ് കപ്പിൽ ഉണ്ടായിരുന്നില്ല.645 മിനിറ്റുകൾ കളിച്ച താരം 7 ഗോൾ പങ്കാളിത്തങ്ങളാണ് വഹിച്ചിട്ടുള്ളത്.6 ഗോളുകളും ഒരു അസിസ്റ്റുമാണ് അദ്ദേഹം നേടിയിട്ടുള്ളത്.

നാലാം സ്ഥാനത്ത് മലയാളി താരമായ മുഹമ്മദ് ഐമൻ വരുന്നു.6 ഗോൾപങ്കാളിത്തങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.444 മിനുട്ട് കളിച്ച അദ്ദേഹം രണ്ട് ഗോളുകളും നാല് അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. അഞ്ചാം സ്ഥാനത്ത് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ വരുന്നു.734 മത്സരങ്ങൾ കളിച്ച അദ്ദേഹം മൂന്ന് അസിസ്റ്റുകളാണ് നേടിയിട്ടുള്ളത്. ഇങ്ങനെയാണ് ലിസ്റ്റ് വരുന്നത്.നോവ തന്നെയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച താരം എന്നത് നമുക്ക് സംശയങ്ങൾ കൂടാതെ പറയാൻ സാധിക്കും.

Kerala BlastersNoah Sadaoui
Comments (0)
Add Comment