ഇന്ന് നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിലെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്സലോണ വിജയം നേടിയിട്ടുണ്ട്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. മികച്ച പ്രകടനം നടത്തിയ ബാഴ്സ അർഹിച്ച വിജയമാണ് നേടിയിട്ടുള്ളത്.പൗ വിക്ടർ നേടിയ ഇരട്ട ഗോളുകളാണ് ബാഴ്സക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്. റയൽ മാഡ്രിഡിന്റെ ഗോൾ നിക്കോ പാസായിരുന്നു നേടിയിരുന്നത്.
ബാഴ്സക്ക് വേണ്ടി പ്രധാനമായും യുവ താരങ്ങളായിരുന്നു കളിച്ചിരുന്നത്.എന്നാൽ റയലിൽ ചില സുപ്രധാന താരങ്ങൾ കളിച്ചിരുന്നു.റൂഡിഗർ,മിലിട്ടാവോ,കോർട്ടുവ എന്നിവരൊക്കെ റയൽ നിരയിൽ ഉണ്ടായിരുന്നു.മത്സരത്തിന്റെ 42,54 മിനിട്ടുകളിലാണ് വിക്ടറിന്റെ ഗോളുകൾ വന്നത്. ഇതോടെ ബാഴ്സലോണ വിജയം ഉറപ്പിച്ചിരുന്നു.ഗുലറിന്റെ അസിസ്റ്റിൽ നിന്ന് നിക്കോ പാസ് ഒരു ഹെഡർ ഗോൾ റയലിന് വേണ്ടി നേടിയെങ്കിലും വിജയം നേടാൻ അത് മതിയാകുമായിരുന്നില്ല.
തുടർച്ചയായ രണ്ടാം വിജയമാണ് ബാഴ്സലോണ സ്വന്തമാക്കുന്നതെങ്കിൽ തുടർച്ചയായ രണ്ടാം തോൽവിയാണ് റയൽ മാഡ്രിഡ് വഴങ്ങുന്നത്. ബാഴ്സ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ചിരുന്നു. അതേസമയം ആദ്യ മത്സരത്തിൽ Ac മിലാൻ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയിരുന്നു.
ഇന്ന് നടന്ന മറ്റൊരു സൗഹൃദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലിവർപൂളിനോട് വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചിട്ടുള്ളത്.കാർവാൽഹോ,ജോനാസ്,സിമികാസ് എന്നിവരാണ് ലിവർപൂളിന് വേണ്ടി ഗോളുകൾ നേടിയിട്ടുള്ളത്.ഇതോടെ പ്രീ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്ന് തോൽവികൾ പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.അതേസമയം അവസാനത്തെ 3 മത്സരങ്ങളിലും വിജയം സ്വന്തമാക്കാൻ ലിവർപൂളിന് സാധിക്കുകയും ചെയ്തിട്ടുണ്ട്.