ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സി ഏകപക്ഷീയമായ ഒരു ഗോളിന് ഹൈദരാബാദിനെ തോൽപ്പിച്ചിരുന്നു.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇർഫാൻ നേടിയ ഗോളായിരുന്നു അവർക്ക് വിജയം സമ്മാനിച്ചത്. പക്ഷേ ഈ മത്സരത്തിൽ ആശങ്കപ്പെടുത്തിയ കാര്യം ചെന്നൈ സൂപ്പർതാരമായ എൽസിഞ്ഞോക്ക് ഗുരുതരമായി പരിക്കേറ്റതായിരുന്നു. അദ്ദേഹത്തിന്റെ തലക്കായിരുന്നു പരിക്കേറ്റിരുന്നത്.ബോൾ ഹെഡ് ചെയ്യാനുള്ള ശ്രമത്തിനിടെ മറ്റൊരു താരവുമായി കൂട്ടിയിടിക്കുകയായിരുന്നു.ഉടൻതന്നെ അദ്ദേഹം മൈതാനത്ത് വീഴുകയും ചെയ്തു.
സമയം കളയാതെ മെഡിക്കൽ ടീം അദ്ദേഹത്തെ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. താരത്തിന്റെ കാര്യത്തിലെ ഒരു ശുഭ വാർത്ത പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുലാവോ നൽകിയിട്ടുണ്ട്.എൽസിഞ്ഞോക്ക് ഇപ്പോൾ പ്രശ്നങ്ങൾ ഒന്നുമില്ല.അദ്ദേഹം ഓക്കേ ആയിട്ടുണ്ട്.നിലവിൽ ഒബ്സർവേഷനിൽ ആണ് അദ്ദേഹം ഉള്ളത്. ആശങ്കപ്പെടേണ്ട കാര്യങ്ങൾ ഇല്ല എന്നാണ് മെർഗുലാവോ പറഞ്ഞിട്ടുള്ളത്.
താരത്തിന്റെ ഇഞ്ചുറി ഇന്ത്യൻ ഫുട്ബോൾ ലോകത്തെ തന്നെ ആശങ്കപ്പെടുത്തിയിരുന്നു. നേരത്തെ ചെന്നൈയിൻ എഫ്സി ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു അപ്ഡേറ്റ് നൽകിയിരുന്നു. അദ്ദേഹത്തിന് ബോധം തിരിച്ചുവന്ന സമയത്ത് നമ്മൾ ജയിച്ചോ എന്നാണ് അദ്ദേഹം ചോദിച്ചത് എന്നാണ് ചെന്നൈ പുറത്തിറക്കിയ സ്റ്റേറ്റ്മെന്റിൽ ഉണ്ടായിരുന്നത്. ടീമിനെ അത്രയേറെ ഇഷ്ടപ്പെടുന്ന ബ്രസീലിയൻ താരമാണ് എൽസിഞ്ഞോ.
മധ്യനിരയിലാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്.ഈ സീസണിൽ 12 മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ജംഷഡ്പൂരിന് വേണ്ടി 22 മത്സരങ്ങൾ കളിച്ച താരമാണ് ഇദ്ദേഹം. നിലവിൽ ചെന്നൈ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഇപ്പോൾ നിലകൊള്ളുന്നത്.