കഴിഞ്ഞ ഇൻഡോനേഷ്യക്കെതിരെയുള്ള ഫ്രണ്ട്‌ലി മത്സരത്തിലും ജയിക്കാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഇൻഡോനേഷ്യയെ അർജന്റീന പരാജയപ്പെടുത്തിയത്.മെസ്സി,ഡി മരിയ എന്നിവരുടെ അഭാവത്തിൽ നിരവധി മാറ്റങ്ങളുമായാണ് അർജന്റീന ഈ മത്സരം കളിച്ചത്.
പരേഡസ്,റൊമേറോ എന്നിവരുടെ ഗോളുകളാണ് അർജന്റീനക്ക് ജയം നൽകിയത്. ഇതോടെ തുടർച്ചയായി 10 മത്സരങ്ങളിൽ വിജയം നേടാനും അർജന്റീനക്ക് കഴിഞ്ഞു.മാത്രമല്ല ഇന്നലത്തെ മത്സരത്തിലും ക്ലീൻ ഷീറ്റാണ് അർജന്റീന നേടിയത്.ഒരു ഗോൾ പോലും മാർട്ടിനെസ്സ് വഴങ്ങിയിരുന്നില്ല.
ഖത്തർ വേൾഡ് കപ്പിന് ശേഷം നാല് മത്സരങ്ങളാണ് ഇതുവരെ അർജന്റീന കളിച്ചത്.നാല് മത്സരങ്ങളിലും ക്ലീൻ ഷീറ്റ് സ്വന്തമാക്കി. 13 ഗോളുകളാണ് ആകെ ഈ നാല് മത്സരങ്ങളിൽ നിന്ന് നേടിയത്. ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസിന്റെ അർജന്റീന കരിയർ എടുത്തു പ്രശംസിക്കേണ്ടത് തന്നെയാണ്.അർജന്റീനക്ക് വേണ്ടി ആകെ 30 മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.അതിലെ 21 മത്സരങ്ങളിലും അദ്ദേഹം ക്ലീൻ ഷീറ്റ് നേടിയിട്ടുണ്ട്.13 ഗോളുകൾ മാത്രം വഴങ്ങിയ ഇദ്ദേഹം 7 പെനാൽറ്റികൾ സേവ് ചെയ്തിട്ടുണ്ട്.
കോപ്പ അമേരിക്കയിലെയും വേൾഡ് കപ്പിലെയും ഏറ്റവും മികച്ച ഗോൾ കീപ്പറായി കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫിഫയുടെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ബെസ്റ്റ് പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്. സ്വപ്നതുല്യമായ ഒരു അർജന്റീന കരിയർ ഇതിനോടകം തന്നെ ഇപ്പോൾ ഈ ഗോൾകീപ്പർക്ക് ലഭിച്ചു കഴിഞ്ഞു.