ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഈ വീക്കിലാണ് തുടക്കമായത്. ഫസ്റ്റ് റൗണ്ടിലെ പോരാട്ടങ്ങൾ ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു.ആസ്റ്റൻ വില്ലയും ന്യൂകാസിൽ യുണൈറ്റഡും തമ്മിലായിരുന്നു മത്സരം. ഒരു വമ്പൻ തോൽവിയാണ് ഈ മത്സരത്തിൽ ആസ്റ്റൻ വില്ലക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്.
ഫിഫ ബെസ്റ്റ് ഗോൾകീപ്പറായ അർജന്റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന് ഈ സീസണിൽ തുടക്കം അതികഠിനമായിട്ടുണ്ട്.ആദ്യ മത്സരത്തിൽ തന്നെ അഞ്ച് ഗോളുകളാണ് അദ്ദേഹത്തിന് വഴങ്ങേണ്ടി വന്നത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഈ മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് ആസ്റ്റൻ വില്ലയെ പരാജയപ്പെടുത്തിയത്.രണ്ട് ഗോളുകൾ നേടി കൊണ്ട് ഐസക്ക് മത്സരത്തിൽ തിളങ്ങി.
ഈ സീസണിൽ ടീമിലേക്ക് എത്തിയ ടോണാലിയാണ് ന്യൂകാസിലിന്റെ ഗോൾ വേട്ടക്ക് ആരംഭം കുറിച്ചത്. പിന്നീട് ഐസക്ക് രണ്ട് ഗോളുകൾ നേടി.വിൽസൺ,ബാർനെസ് എന്നിവർ പിന്നീട് ഗോളുകൾ നേടുകയായിരുന്നു.മൗസ ഡിയാബിയാണ് വില്ലയുടെ ഏക ഗോൾ നേടിയത്. മികച്ച വിജയം നേടിയ ന്യൂകാസിൽ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്.
It’s not how you start it’s how you finish thanks for the travelling fans for your support
— Emi Martínez (@emimartinezz1) August 12, 2023
No es como comienzas , sino como terminas , gracias a toda la gente por su apoyo de hoy pic.twitter.com/qmL05EZo6z
ഇന്നലെ നടന്ന മത്സരത്തിൽ ബ്രൈറ്റൺ ലൂട്ടനെ 4-1 പരാജയപ്പെടുത്തിയിട്ടുണ്ട്.ആഴ്സണൽ നോട്ടിങ്‌ഹാം ഫോറസ്റ്റിനെതിരെ 2-1 ന്റെ വിജയമാണ് ഇന്നലെ നേടിയത്.ഇന്ന് നടക്കുന്ന മത്സരത്തിൽ ചെൽസിയും ലിവർപൂളും ഏറ്റുമുട്ടുന്നുണ്ട്.