കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലെ പ്രകടനത്തോടുകൂടിയാണ് അർജന്റീനയുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസിന്റെ പ്രശസ്തി ആയിരം മടങ്ങ് വർദ്ധിച്ചത്. ലോകത്തെ ഏറ്റവും നല്ല ഗോൾകീപ്പർക്കുള്ള ഫിഫയുടെ ദി ബെസ്റ്റ് അവാർഡ് നേടിയത് ഈ അർജന്റീനക്കാരനായിരുന്നു. ഖത്തറ വേൾഡ് കപ്പിലെ തകർപ്പൻ പ്രകടനത്തിന്റെ ഫലമായി ഗോൾഡൻ ഗ്ലൗ അവാർഡും നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ബംഗ്ലാദേശിൽ ചിലവഴിച്ചതിനുശേഷം എമി ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ട്. കൊൽക്കത്തയിലാണ് ലാൻഡ് ചെയ്തത്. ഗംഭീര സ്വീകരണമാണ് ആരാധകർ അദ്ദേഹത്തിന് നൽകിയത്. കുറച്ച് സമയം മീഡിയാസിനോട് അദ്ദേഹം സംസാരിച്ചു. ഇന്ത്യയെക്കുറിച്ച് പരാമർശിക്കുകയും ചെയ്തു.
ഞാൻ വളരെയധികം ആവേശത്തിലാണ്,എനിക്ക് ഒരുപാട് മികച്ചതായി തോന്നുന്നു,ഇത് എന്റെ ഒരു സ്വപ്നമായിരുന്നു. വരുമെന്ന് എനിക്ക് ഉറപ്പു നൽകണമായിരുന്നു. ഇവിടെ എത്താൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്,PTI എന്ന മാധ്യമത്തോട് പറഞ്ഞു.
ആകെ മൂന്ന് ദിവസമാണ് എമി ഇന്ത്യയിൽ ഉണ്ടാവുക. മോഹൻ ബഗാൻ ഓൾ സ്റ്റാർസും കൊൽക്കത്ത പോലീസ് ഓൾ സ്റ്റാർസും തമ്മിൽ ഒരു സന്നഹ മത്സരം നടക്കുന്നുണ്ട്. അതിലെ ചീഫ് ഗസ്റ്റ് ഈ ഗോൾകീപ്പറാണ്.