എമി മാർട്ടിനസിന്റെ വലിയ പിഴവുകൾ, കുഞ്ഞന്മാരോട് പരാജയപ്പെട്ട് ആസ്റ്റൻ വില്ല.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന പതിനൊന്നാം റൗണ്ട് മത്സരത്തിൽ ആസ്റ്റൻ വില്ല പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആസ്റ്റൻ വില്ല പരാജയപ്പെട്ടിട്ടുള്ളത്.നോട്ടിങ്‌ഹാം ഫോറസ്റ്റ് ആണ് സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ആസ്റ്റൻ വില്ലയെ പരാജയപ്പെടുത്തിയത്. ഇതിൽ ശ്രദ്ധിക്കപ്പെട്ടത് ഗോൾകീപ്പർ എമിയുടെ മോശം പ്രകടനം തന്നെയാണ്.

ദിവസങ്ങൾക്ക് മുന്നേയായിരുന്നു എമിലിയാനോ മാർട്ടിനെസ്സ് ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി കരസ്ഥമാക്കിയത്.എന്നാൽ ഇന്നലത്തെ മത്സരത്തിൽ അദ്ദേഹത്തിന്റെ പിഴവുകളിൽ നിന്നാണ് ഗോളുകൾ പിറന്നത്. രണ്ട് ഗോളുകളും ലോങ്ങ് റേഞ്ച് ഷോട്ടുകളിൽ നിന്നാണ് നോട്ടിങ്ഹാം നേടിയത്.ഈ അർജന്റൈൻ ഗോൾകീപ്പർക്ക് തടയാൻ സാധിക്കുമായിരുന്ന ഷോട്ടുകളാണ് അദ്ദേഹത്തിന് ഗോൾവഴങ്ങേണ്ടി വന്നത്.

അതിൽ രണ്ടാമതായി അദ്ദേഹം വഴങ്ങിയ ഗോളാണ് ഏറ്റവും വലിയ പിഴവ്. അദ്ദേഹം ഷോട്ട് തടുത്തിരുന്നുവെങ്കിലും അത് കൃത്യമായിരുന്നില്ല. ഗോൾകീപ്പറുടെ കൈകളിൽ തട്ടി സാവധാനം പന്ത് വലയുടെ ഉള്ളിലേക്ക് കയറുന്നതാണ് നമുക്ക് കാണാൻ കഴിഞ്ഞത്.എമിയെ പോലെയുള്ള ഒരു കീപ്പറിൽ നിന്നും പ്രതീക്ഷിക്കാത്ത ഒന്ന് തന്നെയാണ് ഇത്. അവസാനമായി കളിച്ച ആറു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാത്ത നോട്ടിങ്ഹാം എമിയുടെ പിഴവ് കാരണം ഈ മത്സരത്തിൽ വിജയിക്കുകയായിരുന്നു.

ആസ്റ്റൻ വില്ലക്ക് വേണ്ടി ആകെ 120 പ്രീമിയർ ലീഗ് മത്സരങ്ങൾ ഈ ഗോൾകീപ്പർ കളിച്ചിട്ടുണ്ട്. അതിൽ രണ്ടാം തവണ മാത്രമാണ് എമി ബോക്സിന് വെളിയിൽ നിന്നുള്ള രണ്ട് ഷോട്ടുകളും ഗോളുകൾ വഴങ്ങുന്നത്. അതായത് ഇത്തരം പിഴവുകൾ സാധാരണ എമിയിൽ നിന്നും ഉണ്ടാവാറില്ല. 2020 നവംബറിൽ സതാംപ്റ്റണെതിരെ എമിലിയാനോ മാർട്ടിനെസ്സ് മൂന്ന് ഔട്ട്സൈഡ് ബോക്സ് ഗോളുകൾ വഴങ്ങിയിരുന്നു. അതിനുശേഷം ഇത് ആദ്യമായി കൊണ്ടാണ് എമി ഇത്തരത്തിൽ രണ്ട് ഗോളുകൾ വഴങ്ങുന്നത്.

11 മത്സരങ്ങളിൽ നിന്ന് 22 ഉള്ള ആസ്റ്റൻ വില്ല നിലവിൽ അഞ്ചാം സ്ഥാനത്താണ്. ഈ ഗോൾകീപ്പറെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മത്സരങ്ങളാണ് അർജന്റീനക്കൊപ്പം വരുന്നത്. ഉറുഗ്വ, ബ്രസീൽ എന്നിവർക്കെതിരെയാണ് അർജന്റീന അടുത്ത വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരങ്ങൾ കളിക്കുക.

Aston villaEmiliano MartinezPremier League
Comments (0)
Add Comment