വൈകിപ്പോയല്ലോ ഫിഫേ? അതൊക്കെ നേരത്തെ കഴിഞ്ഞില്ലേ? എമിയുടെ പരിഹാസം.

കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റും ഖത്തർ വേൾഡ് കപ്പും അർജന്റീന നേടാൻ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നായി മാറിയത് അവരുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ് തന്നെയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടുകളിൽ ടീമിനെ വിജയിപ്പിച്ചെടുക്കുന്നതിൽ ഒരു പ്രത്യേക മികവ് തന്നെ ഈ ഗോൾകീപ്പർക്ക് അവകാശപ്പെടാൻ സാധിക്കുന്നുണ്ട്.പ്രത്യേകിച്ച് എതിരാളികളുടെ ശ്രദ്ധ തെറ്റിക്കാനും മാനസികമായി അവരെ തളർത്താനും ഗോൾകീപ്പർക്ക് സാധിക്കും.ഫൈനലിൽ ഫ്രാൻസിനെതിരെ പോലും അത് ഫലം കണ്ടിരുന്നു.

എന്നാൽ ഇതിന് പിന്നാലെ ഫിഫ തങ്ങളുടെ നിയമങ്ങളിൽ ഭേദഗതി വരുത്തി.പെനാൽറ്റി എടുക്കുന്ന താരത്തിന്റെ ശ്രദ്ധ തെറ്റിക്കുന്ന യാതൊന്നും തന്നെ ഉണ്ടാകാൻ പാടില്ല എന്ന് ഫിഫ പുതിയ നിയമത്തിൽ എഴുതിച്ചേർത്തു. അതിന് കാരണക്കാരനായ ഈ അർജന്റീന ഗോൾകീപ്പർ തന്നെയായിരുന്നു.അദ്ദേഹത്തിന്റെ പ്രവർത്തികൾ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയതോടുകൂടിയാണ് ഫിഫ പെനാൽറ്റി നിയമങ്ങളിൽ മാറ്റം വരുത്തിയത്.

പക്ഷേ ഈ അർജന്റീന ഗോൾകീപ്പർ ഇതിനെ പരിഹസിക്കുകയാണ് ചെയ്തിട്ടുള്ളത്. വൈകിപ്പോയല്ലോ ഫിഫേ എന്നാണ് എമി ഇതിനോട് പ്രതികരിച്ചത്. അതൊക്കെ നേരത്തെ ചെയ്തു കഴിഞ്ഞുവെന്നും ഗോൾകീപ്പർ പറഞ്ഞിട്ടുണ്ട്. അതായത് കോപ്പ അമേരിക്കയും വേൾഡ് കപ്പുമൊക്കെ നേടിയെന്നും ഇനിയിപ്പോ മാറ്റം വരുത്തിയാലും പ്രശ്നങ്ങൾ ഒന്നുമില്ല എന്നാണ് എമിലിയാനോ മാർട്ടിനസ് വ്യക്തമാക്കിയിട്ടുള്ളത്.

ഫിഫയുടെ പുതിയ നിയമത്തെക്കുറിച്ച് ഞാൻ എന്തു പറയാനാണ്? ഇതൊക്കെ ഒരുപാട് വൈകിയില്ലേ?എന്റേത് ഞാൻ ചെയ്തുതീർത്തിട്ടുണ്ട്.അതൊക്കെ കഴിഞ്ഞു.എനിക്ക് വേണ്ടത് ഞാൻ നേടിയെടുത്തു. അവർ വേണമെങ്കിൽ നിയമം മാറ്റിക്കോട്ടെ.അതൊന്നും എന്നെ ബാധിക്കാൻ പോകുന്നില്ല. ഞാൻ അർജന്റീന ദേശീയ ടീമിന് വേണ്ടി എന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ തുടരും,എമി മാർട്ടിനസ് പറഞ്ഞു.

കോപ്പ അമേരിക്കയിലെ ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരം ഇദ്ദേഹമായിരുന്നു സ്വന്തമാക്കിയിരുന്നത്. വേൾഡ് കപ്പിലെ ഗോൾഡൻ ഗ്ലൗവും സ്വന്തമാക്കി. അതിനുപുറമെ ഫിഫയുടെ ബെസ്റ്റ് അവാർഡും ഫ്രാൻസ് ഫുട്ബോളിന്റെ യാഷിൻ ട്രോഫിയും കരസ്ഥമാക്കി. ചുരുക്കത്തിൽ നേടാൻ സാധിക്കുന്നതെല്ലാം അദ്ദേഹം ഇപ്പോൾ നേടിക്കഴിഞ്ഞു.

ArgentinaEmiliano MartinezQatar World Cup
Comments (0)
Add Comment