2021ലെ കോപ്പ അമേരിക്ക ട്രോഫി ബ്രസീലിനെ തോൽപ്പിച്ചു കൊണ്ടായിരുന്നു അർജന്റീന ഉയർത്തിയിരുന്നത്. ഡി മരിയയുടെ ഗോളായിരുന്നു അർജന്റീനക്ക് വിജയം നേടിക്കൊടുത്തത്. കോപ്പ അമേരിക്കയിലെ ഗോൾഡൻ ഗ്ലൗ എമി മാർട്ടിനസായിരുന്നു നേടിയിരുന്നത്.അതിനുശേഷം അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു. വേൾഡ് കപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പർ ആയിക്കൊണ്ട് തനിക്ക് മാറണം എന്നായിരുന്നു എമി പറഞ്ഞിരുന്നത്.
അത് അദ്ദേഹം പ്രവർത്തിച്ച് കാണിക്കുന്നതാണ് ഖത്തറിൽ കണ്ടത്. വേൾഡ് കപ്പിലെ ഗോൾഡൻ ഗ്ലൗവ്വും എമി സ്വന്തമാക്കി. തകർപ്പൻ പെർഫോമൻസായിരുന്നു വേൾഡ് കപ്പിൽ അദ്ദേഹം നടത്തിയിരുന്നത്. മാത്രമല്ല ഫിഫ ബെസ്റ്റ് അവാർഡും ഈ അർജന്റീനക്കാരൻ നേടിയിരുന്നു.
നിലവിൽ ഇന്ത്യയിലാണ് എമി ഉള്ളത്. ഒരല്പം മുമ്പ് ആരാധകരുമായി അദ്ദേഹം സമ്മതിച്ചിരുന്നു.ഒരുറപ്പ് അദ്ദേഹം ആരാധകർക്ക് ഇപ്പോൾ നൽകിയിട്ടുണ്ട്. അടുത്ത കോപ്പ അമേരിക്ക ട്രോഫിയും വേൾഡ് കപ്പ് ട്രോഫിയും അർജന്റീന തന്നെ നേടുമെന്നാണ് എമി പറഞ്ഞിട്ടുള്ളത്.
അടുത്ത വർഷമാണ് കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുക.USA യിൽ വെച്ചു കൊണ്ടാണ് ഇത് നടക്കുന്നത്. പിന്നീട് രണ്ടു വർഷങ്ങൾക്ക് ശേഷം വേൾഡ് കപ്പും ഇവിടെ വെച്ച് തന്നെ നടക്കും. ഈ രണ്ട് ട്രോഫികളും നിലനിർത്തുമെന്നാണ് ഈ ഗോൾകീപ്പറുടെ അവകാശവാദം.അത് നടക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.