അവാർഡ് സ്വീകരിക്കാനെത്തിയ എമിയെ കൂവി ചില ആരാധകർ,ക്ഷുഭിതനായി പ്രതികരിച്ച് ദിദിയർ ദ്രോഗ്ബ.

ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൺഡി’ഓർ അവാർഡ് ദാന ചടങ്ങ് ഇന്നലെ സമാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ അവാർഡ് പതിവുപോലെ ലയണൽ മെസ്സി തന്നെയാണ് സ്വന്തമാക്കിയത്. തന്റെ കരിയറിലെ എട്ടാമത്തെ ബാലൺഡി’ഓർ പുരസ്കാരമാണ് മെസ്സി ഷെൽഫിലേക്ക് എത്തിച്ചത്.ഏർലിംഗ് ഹാലന്റിനെയാണ് മെസ്സി പിന്തള്ളിയത്.

ഏറ്റവും മികച്ച ഗോൾകീപ്പർക്ക് നൽകിവരുന്ന പുരസ്കാരമാണ് യാഷിൻ ട്രോഫി.ഈ ഈ അവാർഡ് നേടിയത് മറ്റാരുമല്ല. ലയണൽ മെസ്സിയുടെ തന്നെ അർജന്റൈൻ സഹതാരമായ എമിലിയാനോ മാർട്ടിനസ്സാണ്. കഴിഞ്ഞ വേൾഡ് കപ്പിലെ മികച്ച പ്രകടനമാണ് എമിക്ക് യാഷിൻ ട്രോഫി നേടിക്കൊടുത്തത്. മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോൾകീപ്പറായ എഡേഴ്സണെ തോൽപ്പിച്ചു കൊണ്ടാണ് ഈ അർജന്റീന ഗോൾകീപ്പർ അവാർഡ് നേടിയത്.

എന്നാൽ എമിക്ക് ചില ബുദ്ധിമുട്ടേറിയ സന്ദർഭങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്.റെഡ് കാർപ്പറ്റിന്റെ സമയത്ത് അവിടെ തടിച്ചുകൂടിയിരുന്ന ആരാധകരിൽ ചിലർ ഗോൾകീപ്പറെ കൂവി വിളിക്കുകയായിരുന്നു.മാത്രമല്ല ഈ അവാർഡ് ഏറ്റുവാങ്ങാൻ വേണ്ടി അദ്ദേഹത്തെ ക്ഷണിച്ചപ്പോഴും അവിടെയുണ്ടായിരുന്ന ചിലർ കൂവി വിളിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ചടങ്ങിന്റെ അവതാരകനായിരുന്ന ഇതിഹാസമായ ദ്രോഗ്ബ ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തു.

വളരെ ദേഷ്യപ്പെട്ടുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. കുറച്ച് ബഹുമാനമെങ്കിലും കാണിക്കൂ എന്നാണ് ആരാധകരോട് ദ്രോഗ്ബ ആവശ്യപ്പെട്ടത്. പാരീസിൽ വച്ചുകൊണ്ടായിരുന്നു ഈ ചടങ്ങ് നടന്നത്.ആരാണ് കൂവിയത് എന്നത് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഫ്രഞ്ച് ആരാധകരിൽ പെട്ട ചിലർ തന്നെയാണ് കൂവലിന് പിന്നിൽ എന്നാണ് നിഗമനങ്ങൾ. വേൾഡ് കപ്പിലെയും ഫൈനൽ മത്സരത്തിലെയും എമിയുടെ ഭാഗത്ത് നിന്നുണ്ടായ റിയാക്ഷനുകൾ ഒക്കെ തന്നെയും ഫുട്ബോൾ ലോകം ഒരുപാട് ചർച്ച ചെയ്തതാണ്.

അതിന്റെ ബാക്കി എന്നോണമാണ് എമിക്ക് ഈ കൂവലുകൾ വന്നിട്ടുള്ളത്. ഈ ചടങ്ങിൽ സംബന്ധിക്കാൻ വേണ്ടി മറ്റു അർജന്റൈൻ താരങ്ങളായ ലൗറ്ററോ മാർട്ടിനസും ഹൂലിയൻ ആൽവരസുമൊക്കെ എത്തിയിരുന്നു. വേൾഡ് കപ്പിലെ ഗോൾഡൻ ഗ്ലവ് നേടിയതിന് പിന്നാലെ ഫിഫയുടെ ബെസ്റ്റ് ഗോൾകീപ്പർക്കുള്ള പുരസ്കാരവും നേടിയിരുന്നു. അതിനു പിന്നാലെയാണ് ഈ അർജന്റീന ഗോൾകീപ്പർ യാഷിൻ ട്രോഫി കൂടി സ്വന്തമാക്കിയിട്ടുള്ളത്.

ArgentinaEmiliano Martinezfrance
Comments (0)
Add Comment