എനിക്ക് മെസ്സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരണം, ഇന്ത്യൻ ആരാധകർ അർജന്റീന ആരാധകരെ പോലെ: എമിലിയാനോ മാർട്ടിനസ് പറയുന്നു.
അർജന്റീനയുടെ കാവൽ മാലാഖയായ എമിലിയാനോ മാർട്ടിനസ് ഇപ്പോൾ ഇന്ത്യയിലാണ് ഉള്ളത്. കൊൽക്കത്തയിൽ മൂന്ന് ദിവസമാണ് ഈ ഗോൾകീപ്പർ ചിലവഴിക്കുക.ആരാധകരുമായി അദ്ദേഹം സംവദിച്ചിരുന്നു.ആരാധകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകുകയും ചെയ്തിരുന്നു.
എമി തന്റെ ഒരു ആഗ്രഹം ആരാധകരോട് പറഞ്ഞിട്ടുണ്ട്. ലയണൽ മെസ്സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്നാണ് എമിലിയാനോ മാർട്ടിനസ് പറഞ്ഞിട്ടുള്ളത്. ലയണൽ മെസ്സിക്ക് ഇന്ത്യയിൽ അത്ഭുതപൂർവ്വമായ ആരാധകർ തന്നെയുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ ഗോൾകീപ്പർ ഇത്തരത്തിലുള്ള ഒരു വാഗ്ദാനം നൽകിയിട്ടുള്ളത്.
ഇന്ത്യൻ ആരാധകരെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ ആരാധകരും അർജന്റീന ആരാധകരും ഒരുപോലെയാണ് എന്നാണ് എമിലിയാനോ മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.പിന്തുണയുടെ കാര്യമാണ് ഇദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളത്. ഏതായാലും ഇന്ത്യക്കാർക്ക് അഭിമാനിക്കാവുന്ന കാര്യങ്ങളാണ് എമി മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സിയെയും അർജന്റീനയെയും ഇന്ത്യയിൽ കളിപ്പിക്കാനുള്ള അവസരം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ലഭിച്ചിരുന്നു. എന്നാൽ സാമ്പത്തിക പ്രയാസങ്ങൾ കാരണം ഇന്ത്യ ഇതിൽ നിന്നും പിന്മാറുകയായിരുന്നു. ഒരു വലിയ തുക തന്നെ ഇതിനുവേണ്ടി AIFF ന് സമാഹരിക്കണമായിരുന്നു.