ആഴ്സണലിനെ വരച്ച വരയിൽ നിർത്തി എമി മാർട്ടിനസ്,ലൗറ്ററോ മാർട്ടിനസിന്റെ സംഹാരതാണ്ഡവം.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് നടന്ന പതിനാറാം റൗണ്ട് പോരാട്ടത്തിൽ എമി മാർട്ടിനസിന്റെ ആസ്റ്റൻ വില്ല വിജയം സ്വന്തമാക്കിയിട്ടുണ്ട്. എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്സണലിനെ വില്ല തോൽപ്പിച്ചിട്ടുള്ളത്. ഏഴാം മിനുട്ടിൽ മക്ഗിൻ നേടിയ ഗോളാണ് വില്ലക്ക് വിജയം നേടിക്കൊടുത്തത്. കഴിഞ്ഞ മത്സരത്തിൽ സിറ്റിയെ തോൽപ്പിച്ച വില്ല ഈ മത്സരത്തിൽ ആഴ്സണലിനെ തോൽപ്പിച്ചുകൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
എടുത്തുപറയേണ്ടത് അർജന്റൈൻ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസിന്റെ മികവാണ്.ആഴ്സണലിനെ വരച്ച വരയിൽ നിർത്തിച്ചു എന്ന് തന്നെ പറയേണ്ടിവരും. അത്രയേറെ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. മൂന്ന് കിടിലൻ സേവുകൾ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന്. അത് മൂന്നും ബോക്സിനകത്തു നിന്നുള്ളതായിരുന്നു. റൺസ് ഔട്ട് 100% ആണ്.3 ഹൈ ക്ലൈമുകൾ ഉണ്ടായിരുന്നു.9 ലോങ്ങ് ബോളുകൾ കമ്പ്ലീറ്റ് ആക്കാനും ഈ ഗോൾകീപ്പർക്ക് കഴിഞ്ഞു.
ഒരു ഗോൾ പോലും മത്സരത്തിൽ അദ്ദേഹം വഴങ്ങിയില്ല.സിറ്റിക്കെതിരെയുള്ള മത്സരത്തിലും ഇങ്ങനെ തന്നെയായിരുന്നു. മത്സരത്തിന്റെ അവസാനത്തിൽ ഹാവെർട്സുമായി എമി ഒന്ന് കൊമ്പ് കോർക്കുകയും ചെയ്തിട്ടുണ്ട്.വില്ലയുടെ കുതിപ്പിൽ നിർണായക പങ്ക് വഹിക്കാൻ ഈ ഗോൾ കീപ്പർക്ക് കഴിയുന്നുണ്ട്. 16 മത്സരങ്ങളിൽ നിന്നും 35 പോയിന്റ് ഉള്ള വില്ല പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്താണ്.
ഇന്നലെ ഇറ്റാലിയൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ഇന്റർ മിലാന് കഴിഞ്ഞിട്ടുണ്ട്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഇന്റർ മിലാൻ ഉഡിനീസിയെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ അർജന്റൈൻ സൂപ്പർ താരമായ ലൗറ്ററോ മാർട്ടിനെസ്സ് ഒരു ഗോൾ നേടിയിട്ടുണ്ട്. ഒരു തകർപ്പൻ ഗോളാണ് അദ്ദേഹത്തിൽ നിന്നും പിറന്നത്. താരത്തിന്റെ സംഹാരതാണ്ഡവമാണ് ഈ സീസണിൽ കാണുന്നത്.
15 മത്സരങ്ങൾ ആകെ കളിച്ചു ലീഗിൽ. 14 ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം നേടി. സ്ഥിരതയാർന്ന പ്രകടനം അദ്ദേഹം പുറത്തെടുക്കുന്നുണ്ട്. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇന്റർമിലാനാണ്. രണ്ടാം സ്ഥാനത്തുള്ള യുവന്റസിനെക്കാൾ 2 പോയിന്റ് ലീഡുണ്ട് ഇന്ററിന്.