ആകെ കളിച്ചത് 30 മത്സരങ്ങൾ,21ലും ക്ലീൻ ഷീറ്റ്,എമി ശരിക്കും GOAT ആണോ?

അർജന്റീനയുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് കളിക്കാൻ ആരംഭിച്ചിട്ട് ഒരുപാട് കാലമൊന്നും ആയിട്ടില്ല.ആഴ്സണലിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ അദ്ദേഹം ഒരുപാട് കാലം പുറത്തിരുന്നിരുന്നു. പക്ഷേ ലെനോക്ക് പരിക്കേറ്റ സമയത്ത് അദ്ദേഹം ഉയർന്നു വരികയും പിന്നീട് തന്റെ മികവ് ലോകത്തിനു മുന്നിൽ തെളിയിക്കുകയും ചെയ്തു. അങ്ങനെയാണ് അർജന്റീന നാഷണൽ ടീമിലേക്ക് വഴി തുറന്നത്.

അതൊരു നിമിത്തമായിരുന്നു. അർജന്റീനയുടെ ഇന്റർനാഷണൽ കിരീടങ്ങളുടെ അഭാവം നികത്താനുള്ള നിമിത്തം.എമി അർജന്റീനയുടെ ഗോൾകീപ്പറായത് മുതൽ ടീമിനെ വളർച്ച മാത്രമേ ഉണ്ടായിട്ടുള്ളൂ.കോപ അമേരിക്ക,ഫൈനലിസിമ,ഖത്തർ വേൾഡ് കപ്പ്,ഫിഫ ഒന്നാം റാങ്ക് എന്നിവ അർജന്റീന നേടി.

പരിഹാസപൂർവ്വം പലരും എമി GOAT എന്ന് വിളിക്കാറുണ്ട്. പക്ഷേ അർജന്റീന നാഷണൽ ടീമിലെ അദ്ദേഹത്തിന്റെ കണക്കുകൾ കണ്ടാൽ ഏവരും ഒന്ന് അമ്പരക്കും. മറ്റാർക്കും അവകാശപ്പെടാൻ ഇല്ലാത്ത വിധമുള്ള കണക്കുകൾ അദ്ദേഹത്തിനുണ്ട്. അതായത് അർജന്റീനയുടെ നാഷണൽ ടീമിന് വേണ്ടി ആകെ 30 മത്സരങ്ങൾ മാത്രമാണ് ഈ ഗോൾകീപ്പർ കളിച്ചിട്ടുള്ളത്. അതിൽ 21 മത്സരങ്ങളിലും ക്ലീൻ ഷീറ്റ് നേടാൻ ഈ കീപ്പർക്ക് കഴിഞ്ഞിട്ടുണ്ട്.

7 പെനാൽറ്റികളാണ് സേവ് ചെയ്തിട്ടുള്ളത്. ഒരൊറ്റ തോൽവി മാത്രമാണ് ഇക്കാലയളവിൽ വഴങ്ങിയിട്ടുള്ളത്. ഖത്തർ വേൾഡ് കപ്പ് കിരീടം ഉൾപ്പെടെ മൂന്ന് കിരീടങ്ങൾ നേടി.കോപ അമേരിക്കയിലെയും വേൾഡ് കപ്പിലെയും ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള അവാർഡ് എമിയാണ് നേടിയത്. മാത്രമല്ല ഫിഫയുടെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്. അങ്ങനെ എല്ലാ മേഖലയിലും മികവിന്റെ പാരമ്പര്യയിൽ എത്തിനിൽക്കുമ്പോൾ ഒരു ചോദ്യം ഉയരുന്നുണ്ട്.എമി ശരിക്കും GOAT ആണോ?

ArgentinaEmiliano Martinez
Comments (0)
Add Comment