അർജന്റീന നാഷണൽ ടീം ഇപ്പോൾ അപാര ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.വേൾഡ് കപ്പ് നേടിയതിനുശേഷം ആ ഫോം നിലനിർത്താൻ അർജന്റീനക്ക് കഴിയുന്നുണ്ട്.വേൾഡ് കപ്പിന് ശേഷം കളിച്ച ആറുമത്സരങ്ങളിലും അർജന്റീന വിജയിച്ചു. ഏറ്റവും ഒടുവിൽ ലാ പാസിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ബൊളീവിയയെ തോൽപ്പിച്ചത്.
അർജന്റീനയുടെ ഡിഫൻസും ഗോൾകീപ്പറും ഇപ്പോൾ അതിശക്തമാണ്. കാരണം വേൾഡ് കപ്പിന് ശേഷം ഒരു ഗോൾ പോലും ഈ ആറുമത്സരങ്ങളിൽ നിന്ന് അർജന്റീന വഴങ്ങിയിട്ടില്ല.എല്ലാ മത്സരങ്ങളിലും ക്ലീൻ ഷീറ്റായിരുന്നു.വളരെ ഹാപ്പിയായി കൊണ്ടാണ് അർജന്റീന നാഷണൽ ടീം ക്യാമ്പ് പോകുന്നത്. ആ ഹാപ്പിനസ് ഗോൾകീപ്പറായ എമിലിയാനോ പറഞ്ഞിട്ടുണ്ട്.
ഓരോ സമയവും ഞങ്ങൾ അർജന്റീന ടീം ഒരുമിച്ചു കൂടുമ്പോൾ സ്കൂളിൽ നിന്നും ടൂർ പോകുന്നതുപോലെയുള്ള ഒരു ഫീലിംഗ് ആണ് ഞങ്ങൾക്കുള്ളത്. അർജന്റീന സഹതാരങ്ങൾക്കൊപ്പം സമയം ചിലവഴിക്കുന്നത് ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ്, അർജന്റീനയുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് പറഞ്ഞു.
ഇന്നത്തെ മത്സരത്തിൽ മെസ്സി ഇല്ലാതെയാണ് അർജന്റീന കളിച്ചത്. എന്നിട്ടും നല്ലൊരു വിജയം നേടാൻ കഴിഞ്ഞു എന്നുള്ളത് അർജന്റീന ടീമിന്റെ ശക്തിയാണ് കാണിച്ച് നൽകുന്നത്. ഇനി അടുത്ത വേൾഡ് കപ്പ് ക്വാളിഫയർ മത്സരങ്ങളിൽ പെറുവും പരാഗ്വയുമാണ് അർജന്റീനയുടെ എതിരാളികൾ.