എൻഡ്രിക്കിന് പരിക്ക്, പുറത്തേക്ക് കൊണ്ടുപോയത് സ്ട്രക്ച്ചറിൽ!
ബ്രസീലിയൻ വണ്ടർ കിഡ് എൻഡ്രിക്ക് നിലവിൽ ബ്രസീലിയൻ വമ്പൻമാരായ പാൽമിറാസിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ പാൽമിറാസ് വിജയം നേടിയിരുന്നു.കോപ ലിബർട്ടഡോറസിൽ ഇന്റിപെന്റിയന്റെയെയാണ് അവർ പരാജയപ്പെടുത്തിയിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അവരുടെ വിജയം.
ഈ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഏവരെയും ആശങ്കപ്പെടുത്തിയ ഒരു പരിക്ക് സംഭവിച്ചിട്ടുണ്ട്.എൻഡ്രിക്കിന് കാൽതുടക്ക് പരിക്കേൽക്കുകയായിരുന്നു.കളിക്കളത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച അദ്ദേഹം ചികിത്സ തേടി. പിന്നീട് സ്ട്രക്ചറിലാണ് അദ്ദേഹത്തെ പുറത്തേക്ക് കൊണ്ടുപോയത്. ഇത് ഏവരെയും ആശങ്കപ്പെടുത്തിയിട്ടുണ്ട്.
ഈ സമ്മറിൽ റയൽ മാഡ്രിഡിനോടൊപ്പം ജോയിൻ ചെയ്യാൻ തയ്യാറെടുക്കുന്ന താരമാണ് എൻഡ്രിക്ക്. മാത്രമല്ല അടുത്ത മാസം നടക്കുന്ന കോപ അമേരിക്ക ടൂർണമെന്റിനുള്ള ബ്രസീൽ ടീമിൽ ഇടം നേടാൻ എൻഡ്രിക്കിന് സാധിച്ചിട്ടുണ്ട്.കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബ്രസീലിനു വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുള്ള എൻഡ്രിക്ക്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഈ പരിക്ക് റയൽ മാഡ്രിഡ് ആരാധകരെയും ബ്രസീൽ ആരാധകരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്.
പക്ഷേ പരിക്കിന്റെ പൂർണ്ണ വിവരങ്ങൾ ലഭ്യമായിട്ടില്ല. കൂടുതൽ പരിശോധനകൾ നടത്തിയതിനുശേഷം പാൽമിറാസ് മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ടേക്കും.എൻഡ്രിക്ക് എത്രകാലം പുറത്തിരിക്കേണ്ടി വരും എന്നുള്ളത് അതിൽ നിന്നാണ് വ്യക്തമാവുക. പരിക്ക് ഗുരുതരമാവരുതേ എന്ന പ്രാർത്ഥനയിലാണ് ബ്രസീൽ ആരാധകർ ഇപ്പോൾ ഉള്ളത്.