ഞാൻ ഭയങ്കര ദുഃഖത്തിലാണ്: ഒരു പാസ് മാത്രം പൂർത്തിയാക്കിയ എൻഡ്രിക്ക് പറയുന്നു!

കോപ്പ അമേരിക്കയിൽ നിന്നും ബ്രസീൽ ക്വാർട്ടർ ഫൈനലിൽ തന്നെ പുറത്തായിരിക്കുന്നു.ഉറുഗ്വയോടാണ് ബ്രസീൽ പരാജയപ്പെട്ടിരിക്കുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ഉറുഗ്വ വിജയം നേടുകയായിരുന്നു.എഡർ മിലിറ്റാവോ,ലൂയിസ് എന്നിവരുടെ പെനാൽറ്റികൾ പാഴായതാണ് ബ്രസീലിന് തിരിച്ചടിയായത്.ഇതോടെ ഉറുഗ്വ സെമി ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.

വളരെ ദയനീയമായ പ്രകടനമായിരുന്നു പതിനേഴ് വയസ്സുള്ള എൻഡ്രിക്ക് മത്സരത്തിൽ നടത്തിയിരുന്നത്. മത്സരത്തിന്റെ മുഴുവൻ സമയവും കളിച്ച അദ്ദേഹം ഒരു പാസ് മാത്രമാണ് പൂർത്തിയാക്കിയത്. അത് കിക്കോഫ് സമയത്തുള്ള പാസായിരുന്നു.അത്രയും മോശം പ്രകടനമാണ് അദ്ദേഹം നടത്തിയത്. മത്സര ശേഷം മാധ്യമങ്ങളോട് അദ്ദേഹം സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

ബ്രസീൽ പുറത്തായതിൽ താൻ വളരെയധികം ദുഃഖത്തിലാണ് എന്നാണ് എൻഡ്രിക്ക് പറഞ്ഞിട്ടുള്ളത്. ബ്രസീലിനെ പഴയ നിലയിലേക്ക് എത്തിക്കണമെന്നും അതിന് വേണ്ടി വർക്ക് ചെയ്യണമെന്നും എൻഡ്രിക്ക് പറഞ്ഞിട്ടുണ്ട്. അടുത്ത വേൾഡ് കപ്പിനായി തയ്യാറെടുക്കും എന്നാണ് എൻഡ്രിക്ക് അറിയിച്ചിട്ടുള്ളത്.

ടൂർണമെന്റിൽ നിന്നും പുറത്തായതിൽ എനിക്ക് വളരെയധികം ദുഃഖമുണ്ട്.ഇത് വളരെയധികം വേദനാജനകമാണ്,പ്രത്യേകിച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടത്.പക്ഷേ ഞങ്ങൾ ഇപ്പോൾ തല ഉയർത്തി നിൽക്കണം.എന്നിട്ട് ബ്രസീലിനെ ടോപ്പിലേക്ക് എത്തിക്കാൻ വേണ്ടി ശ്രമിക്കണം.അതിന് വേണ്ടി വർക്ക് ചെയ്യണം.അടുത്ത വേൾഡ് കപ്പിന് വേണ്ടി ഞങ്ങൾ തയ്യാറെടുക്കും, ഇതാണ് എൻഡ്രിക്ക് പറഞ്ഞിട്ടുള്ളത്.

ഇനി റയൽ മാഡ്രിഡിലാണ് ഈ താരത്തെ കാണാൻ കഴിയുക.ഈ മാസം അവസാനം അദ്ദേഹത്തിന്റെ പ്രസന്റേഷൻ നടക്കും.ഈ കോപയിൽ പ്രതീക്ഷിച്ച നിലവാരം പുലർത്താൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല. ഇനി വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ആണ് അവർ കളിക്കുക.

BrazilEndrick
Comments (0)
Add Comment