നെയ്മർ കണ്ടുപഠിക്കട്ടെ,എന്ത് പക്വതയോടെയാണ് എൻഡ്രിക്ക് സംസാരിച്ചത്,പണമോ നൈറ്റ് പാർട്ടികളോ തന്നെ വഴി തെറ്റിക്കില്ലെന്ന് 17കാരൻ.
ലോക ഫുട്ബോളിന് ഒരുപാട് ഇതിഹാസങ്ങളെ സംഭാവന ചെയ്തിട്ടുള്ള രാജ്യമാണ് ബ്രസീൽ. ഒരുപാട് പ്രതിഭയുള്ള താരങ്ങൾ അവിടെ നിന്ന് ഉദയം ചെയ്തിട്ടുണ്ട്. പക്ഷേ ആ പ്രതിഭയോട് നീതിപുലർത്താൻ കഴിയാതെ പല താരങ്ങളും കെട്ടടങ്ങിയിട്ടുമുണ്ട്. ബ്രസീലിയൻ താരങ്ങളുടെ കരിയറിന് നീളം കുറവായിരിക്കും. ഒന്നോ രണ്ടോ വർഷം മാത്രം കത്തിനിന്ന് പിന്നീട് കെട്ടടങ്ങുകയാണ് ചെയ്യുക.
അതിന് കാരണം അവരുടെ ജീവിതശൈലി തന്നെയാണ്. ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നെയ്മറുടെ കാര്യം എടുത്താൽ പോലും ഇങ്ങനെയൊക്കെയാണ്. പരിക്കുകൾ വില്ലനായി എന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ ജീവിത ശൈലി അദ്ദേഹത്തിന് പലപ്പോഴും തടസ്സമായിട്ടുണ്ട്.ഇതിനേക്കാൾ മികച്ച ഒരു പ്രൊഫഷണൽ കരിയർ ഉണ്ടാക്കിയെടുക്കാൻ നെയ്മർക്ക് സാധിക്കുമായിരുന്നു. അത്രയേറെ പ്രതിഭ അദ്ദേഹത്തിന് ഉണ്ടായിട്ടും അത് കൃത്യമായ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. നൈറ്റ് പാർട്ടികളും ആഡംബര ജീവിതവും നെയ്മറെ ഫുട്ബോളിൽ നിന്നും മാറ്റി നിർത്തി എന്നത് വാസ്തവമാണ്.
ബ്രസീലിന്റെ യുവ പ്രതിഭയായ എൻഡ്രിക്ക് ആ വഴിയിൽ സഞ്ചരിക്കാൻ ഉദ്ദേശിക്കുന്നില്ല. തന്റെ ഭാവി കരിയറിനെ കുറിച്ച് കൃത്യമായ പ്ലാനുകൾ അദ്ദേഹത്തിനുണ്ട്. ബ്രസീലിലെ പല പ്രതിഭകളും കരിയർ നശിപ്പിച്ചത് പോലെ കരിയർ നശിപ്പിക്കാൻ താൻ ഒരുക്കമല്ലെന്ന് എൻഡ്രിക്ക് പ്രഖ്യാപിച്ചു കഴിഞ്ഞു. വലിയ ഒരു സ്റ്റേറ്റ്മെന്റ് തന്നെ ഇതുമായി ബന്ധപ്പെട്ടു കൊണ്ട് അദ്ദേഹം നടത്തിയിട്ടുണ്ട്.
സത്യം പറഞ്ഞാൽ പുറത്ത് കറങ്ങി നടക്കുന്നത് ഞാൻ വെറുക്കുന്നു.നൈറ്റ് പാർട്ടികൾ ഞാൻ വെറുക്കുന്നു. എനിക്ക് കൂടുതൽ ഇഷ്ടം ഭക്ഷണശാലകളാണ്.എന്റെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാണ് ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്.ഞാൻ നേരത്തെ പറഞ്ഞ ഒരു കാര്യമുണ്ട്, ഞാൻ എത്ര പണം സമ്പാദിക്കുന്നുണ്ട്,എനിക്ക് എത്ര പണം സമ്പാദിക്കാൻ കഴിയും, എത്ര വർഷം പണം സമ്പാദിക്കാൻ കഴിയും എന്നൊന്നും എനിക്കറിയില്ല. അതിന് ഞാൻ പ്രാധാന്യം നൽകുന്നുമില്ല.
എനിക്ക് ആകെ വേണ്ടത് ഫുട്ബോൾ കളിക്കുക എന്നുള്ളതാണ്.മറ്റുള്ളതിനൊന്നും ഞാൻ വലിയ പ്രാധാന്യം നൽകുന്നില്ല. ഈ ചെറിയ പ്രായത്തിൽ തന്നെ എനിക്ക് ഒരുപാട് അനുഭവങ്ങൾ കാണാൻ കഴിയുന്നുണ്ട്, അതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു. മറ്റു പല താരങ്ങൾക്കും പല കാര്യങ്ങളും അവരുടെ കരിയറിൽ സംഭവിക്കുന്നുണ്ട്. അതൊന്നും ഞാൻ എന്റെ ജീവിതത്തിൽ നടപ്പിലാക്കാൻ പാടില്ല.മറ്റുള്ളവരിൽ നിന്നും പാഠം ഉൾക്കൊള്ളുകയാണ് ഞാൻ ചെയ്യേണ്ടത്.എന്തൊക്കെയാണ് നല്ലത്,എന്തൊക്കെയാണ് മോശമായത് എന്നൊക്കെ ഞാൻ തന്നെ നിരീക്ഷിക്കുന്നുണ്ട്.അതുകൊണ്ടുതന്നെ മോശമായ കാര്യങ്ങൾ ഞാൻ ഒരിക്കലും ചെയ്യില്ല. ഞാൻ എന്നെ നിയന്ത്രിക്കും.
പൊളിറ്റിക്സിൽ ഇടപെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല,എന്റെ ഇമേജ് ഇല്ലാതാക്കുന്ന യാതൊന്നും തന്നെ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.ഈ മെന്റാലിറ്റി തന്നതിനോട് ഞാൻ ദൈവത്തോട് നന്ദി പറയുന്നു. കാരണം ഈ മെന്റാലിറ്റി ഇല്ലായിരുന്നുവെങ്കിൽ എനിക്ക് എന്നെ തന്നെ നഷ്ടമാകുമായിരുന്നു.റയൽ മാഡ്രിഡ് എന്നെ സ്വന്തമാക്കി. ബ്രസീലിലെ ഏറ്റവും വലിയ ക്ലബ്ബിന് വേണ്ടി ഞാൻ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നു.ഒരുപക്ഷേ എനിക്ക് എന്നെ തന്നെ നഷ്ടപ്പെടാൻ ഇതൊക്കെ മതിയാകും.അതുകൊണ്ടുതന്നെ ഞാൻ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. എന്നെക്കുറിച്ച് അനാവശ്യമായി സംസാരിക്കുന്ന ആളുകളെ എല്ലാം ഞാൻ ഒഴിവാക്കിയിട്ടുണ്ട്.എന്നെ ഇവിടെ എത്തിച്ച ദൈവത്തോട് ഞാൻ നന്ദി പറയുന്നു,എൻഡ്രിക്ക് പൂർത്തിയാക്കി.
കരിയറിനെ കുറിച്ച് വ്യക്തമായ ധാരണ ഈ താരത്തിനുണ്ട്. പരിക്കുകളും വിവാദങ്ങളും ഇല്ലാതെ മുന്നോട്ടുപോകാൻ ആയാൽ തന്നെ ഒരു മെച്ചപ്പെട്ട കരിയർ പടുത്തുയർത്താൻ ഏതൊരു പ്രൊഫഷണൽ താരത്തിനും സാധിക്കും.അതിന് എൻഡ്രിക്കിന് സാധിക്കുമെന്നുള്ള ശുഭാപ്തി വിശ്വാസം ആരാധകർക്കുണ്ട്.