ഞാൻ ക്രിസ്റ്റ്യാനോ ഫാനാണ്,പക്ഷെ അരാന മെസ്സിയാണ് മികച്ചതെന്ന് പറഞ്ഞു :എൻഡ്രിക്ക് മെസ്സി നേരിടാൻ റെഡി
അർജന്റീനയും ബ്രസീലും തമ്മിലുള്ള വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരമാണ് ഇനി ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന അടുത്ത മത്സരം. പ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.ബുധനാഴ്ച പുലർച്ചെ ആറുമണിക്കാണ് നമുക്ക് ഈ മത്സരം കാണാൻ കഴിയുക. രണ്ട് ടീമുകളും വിജയം ലക്ഷ്യമിട്ട് കൊണ്ട് മാത്രമായിരിക്കും ഈ മത്സരത്തിന് വരുന്നത്.
കാരണം കഴിഞ്ഞ മത്സരത്തിൽ ഈ രണ്ട് ടീമുകളും പരാജയപ്പെട്ടിട്ടുണ്ട്. അതിൽ നിന്ന് ഒരു തിരിച്ചുവരവാണ് അർജന്റീനയും ബ്രസീലും ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ബ്രസീലിന് വേണ്ടി 17 വയസ്സ് മാത്രമുള്ള എൻഡ്രിക്ക് അരങ്ങേറ്റം കുറിച്ചിരുന്നു. ബ്രസീലിന്റെ നാഷണൽ ടീമിന്റെ ചരിത്രത്തിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരം റെക്കോർഡ് കൈകലാക്കാൻ എൻഡ്രിക്കിന് സാധിച്ചിരുന്നു. ഇന്നലത്തെ പ്രസ് കോൺഫറൻസിൽ ബ്രസീലിനെ റെപ്രസെന്റ് ചെയ്തുകൊണ്ട് പങ്കെടുത്തത് ഈ 17 കാരൻ ആയിരുന്നു.
ലയണൽ മെസ്സിയെ കുറിച്ച് എൻഡ്രിക്ക് വളരെ ബഹുമാനപൂർവ്വമാണ് സംസാരിച്ചിട്ടുള്ളത്. വീഡിയോ ഗെയിമുകളിൽ മാത്രം താൻ കണ്ട് ശീലിച്ചിട്ടുള്ള മെസ്സിയെ നേരിടുന്ന നിമിഷങ്ങൾ ആസ്വദിക്കണമെന്നാണ് എൻഡ്രിക്ക് പറഞ്ഞിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകനായ ഞാനും മെസ്സിയെ ഇഷ്ടപ്പെടുന്ന അരാനയും തമ്മിൽ ഇതേക്കുറിച്ച് തമാശകൾ പറഞ്ഞിരുന്നുവെന്നും എൻഡ്രിക്ക് വ്യക്തമാക്കിയിട്ടുണ്ട്.
മെസ്സി അസാധാരണമായ ഒരു താരമാണ്, അത്ഭുത പ്രതിഭാസമാണ്.ഒരിക്കൽ കൂടി ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് മെസ്സി സ്വന്തമാക്കി.അദ്ദേഹത്തിനെതിരെ കളിക്കുന്ന നിമിഷം ആസ്വദിക്കുക മാത്രമാണ് എനിക്ക് ചെയ്യേണ്ടത്.വീഡിയോ ഗെയിമുകളിൽ മാത്രം കണ്ടു ശീലിച്ചിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ നേരിടാൻ പോകുന്നത്. ശരിക്കും ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകനാണ്. എന്നാൽ ബ്രസീലിയൻ ക്യാമ്പിൽ വച്ച് അരാന എന്നോട് പറഞ്ഞു ലയണൽ മെസ്സിയാണ് ഏറ്റവും മികച്ച താരമെന്ന്.തമാശ രൂപേണയാണ് ഇതൊക്കെ പറഞ്ഞിട്ടുള്ളത്. മെസ്സിയെ അടുത്തുനിന്ന് കാണുന്നത് തന്നെ ഒരു വണ്ടർഫുൾ എക്സ്പീരിയൻസ് ആയിരിക്കും,എൻഡ്രിക്ക് പറഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ പകരക്കാരന്റെ വേഷത്തിലാണ് എൻഡ്രിക്ക് കളിക്കളത്തിൽ എത്തിയത്. അർജന്റീനക്കെതിരെയുള്ള മത്സരത്തിലും അങ്ങനെ തന്നെയായിരിക്കും.ബ്രസീലിയൻ ടീമിന്റെ ഭാവി വാഗ്ദാനങ്ങളിൽ ഒന്നാണ് എൻഡ്രിക്ക്. അടുത്തവർഷം മുതൽ ഇദ്ദേഹം റയൽ മാഡ്രിഡിന് വേണ്ടി കളിച്ചു തുടങ്ങും.