ആദ്യത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനത്ത് പരാജയപ്പെടുകയാണ് ചെയ്തിരുന്നത്. ആ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഒരല്പമെങ്കിലും മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. അന്ന് പരിശീലകൻ നടത്തിയ സബ്സ്റ്റിറ്റ്യൂഷനുകൾ വേറെ ഫലം കണ്ടിരുന്നു.രണ്ടാമത്തെ മത്സരത്തിലും അത് ആവർത്തിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.
മത്സരത്തിൽ രണ്ടാം പകുതിയിൽ പരിശീലകൻ കൊണ്ടുവന്ന താരങ്ങൾ മികച്ച പ്രകടനം നടത്തുകയും വിജയത്തിന് ഹേതുവാകുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ പരിശീലകന്റെ സബ്സ്റ്റിറ്റ്യൂഷനുകൾ ഏറെ പ്രശംസ പിടിച്ചു പറ്റുന്നുണ്ട്. അതേക്കുറിച്ച് ചില കാര്യങ്ങൾ സ്റ്റാറേ തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് പോകാം.
‘ എല്ലായിടത്തും സബ്ബുകൾ വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ ഇവിടെ കാലാവസ്ഥ വ്യത്യസ്തമാണ്, കൂടുതൽ യാത്ര ചെയ്യേണ്ടിവരുന്നു, അതുകൊണ്ടുതന്നെ സബ്ബുകൾ മാറ്റങ്ങൾ ഉണ്ടാക്കും. ഇവിടെ മികച്ച സ്റ്റാർട്ടിങ് ലൈനപ്പ് വേണ്ടതുപോലെ തന്നെ മികച്ച ഒരു എൻഡിങ് ലൈനപ്പും ആവശ്യമാണ് ‘ഇതാണ് കോച്ച് പറഞ്ഞിട്ടുള്ളത്.
അതായത് കാര്യങ്ങൾ വളരെ വ്യക്തമാണ്. സ്റ്റാർട്ട് ചെയ്യുന്ന താരങ്ങൾ അധികം വൈകാതെ തന്നെ ക്ഷീണിക്കും.അപ്പോൾ മികച്ച ഫ്രഷ് ലെഗ്ഗുകളെ ഇറക്കി വിടുന്നത് ഏറെ ഗുണം ചെയ്യും. അങ്ങനെ അവർ മികച്ച പ്രകടനം നടത്തും എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഏതായാലും ഇന്നത്തെ മത്സരത്തിലും നിർണായകമായ സബ്ബുകൾ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.വിജയത്തിൽ കുറഞ്ഞതൊന്നും തന്നെ ആരാധകർ ചിന്തിക്കുന്നില്ല.