എങ്ങനെയായിരിക്കും ബ്ലാസ്റ്റേഴ്സ് ഇനി ഇറങ്ങുക? സാധ്യത ഇലവൻ ഇതാ!
കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടു കൊണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പുറത്തായത്.ആ മത്സരത്തിലെ പ്രകടനവും മോശമായിരുന്നു. അതുകൊണ്ടുതന്നെ ആരാധകർ വരുന്ന ഐഎസ്എല്ലിൽ വലിയ പ്രതീക്ഷകൾ ഒന്നും വെച്ച് പുലർത്തുന്നുമില്ല.
ഏറ്റവും ഒടുവിൽ സ്ട്രൈക്കർ പൊസിഷനിലേക്ക് ജീസസ് ജിമിനസിനെ കൊണ്ടുവന്നു എന്നുള്ളത് മാത്രമാണ് ആശ്വാസകരമായ ഘടകം.സെപ്റ്റംബർ പതിനഞ്ചാം തീയതിയാണ് ബ്ലാസ്റ്റേഴ്സ് ലീഗിലെ ആദ്യ മത്സരം കളിക്കുക.എതിരാളികൾ പഞ്ചാബ് എഫ്സിയാണ്.കൊച്ചിയിൽ വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം അരങ്ങേറുക.ഈ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് ക്ലബ്ബ് ഇപ്പോൾ നടത്തുന്നത്.
എങ്ങനെയായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഇറങ്ങുക?ഒരു സാധ്യത ഇലവനെ പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആ ഇലവൻ നമുക്കൊന്ന് പരിശോധിക്കാം. ഗോൾകീപ്പർ ആയി കൊണ്ട് സച്ചിൻ സുരേഷ് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.സോം കുമാറിന് അവസരം ലഭിച്ചാലും അതിൽ അത്ഭുതപ്പെടേണ്ടതില്ല.കാരണം അദ്ദേഹവും മികച്ച താരമാണ്.
സെന്റർ ബാക്ക് പൊസിഷനിൽ കോയെഫ് വന്നതുകൊണ്ട് തന്നെ ഡ്രിൻസിച്ചിന് സ്ഥാനം നഷ്ടമായേക്കാം.കോയെഫും കോട്ടാലും സ്റ്റാർട്ട് ചെയ്തേക്കാം എന്നാണ് വിലയിരുത്തലുകൾ. വിംഗ് ബാക്ക് പൊസിഷനിൽ ഐബൻ,പ്രബീർ എന്നിവർ സ്റ്റാർട്ട് ചെയ്യാനാണ് സാധ്യതകൾ കാണുന്നത്. എന്നാൽ നവോച്ച,സന്ദീപ് എന്നിവരെയൊക്കെ ഈ പൊസിഷനിൽ കേരള ബ്ലാസ്റ്റേഴ്സിന് ലഭ്യമാണ്.മധ്യനിരയിൽ ഇന്ത്യൻ സാന്നിധ്യങ്ങളായി കൊണ്ട് ഡാനിഷും വിബിൻ മോഹനനുമായിരിക്കും ഉണ്ടാവുക. അറ്റാക്കിങ് മിഡ്ഫീൽഡർ റോളിൽ ആയിരിക്കും അഡ്രിയാൻ ലൂണ കളിക്കുക.
വലത് വിങ്ങിൽ രാഹുൽ കെപി ഉണ്ടാകും. ഇടതവിങ്ങിൽ സൂപ്പർ താരം നോഹ് സദോയി തന്നെയായിരിക്കും. സെന്റർ സ്ട്രൈക്കർ പൊസിഷനിൽ ജീസസ് ജിമിനസ് വരും.ഇങ്ങനെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു സാധ്യത ഇലവൻ വരുന്നത്. ഇതിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചേക്കാം. മധ്യനിരയും പ്രതിരോധനിരയും പൊതുവേ ദുർബലമാണ്,പ്രത്യേകിച്ച് ഇന്ത്യൻ താരങ്ങളിൽ പലരും ശരാശരി താരങ്ങളാണ് എന്നുള്ള അഭിപ്രായങ്ങളൊക്കെയാണ് ഇതേക്കുറിച്ച് ആരാധകർ രേഖപ്പെടുത്തുന്നത്.