എങ്ങനെയുണ്ട് ചാപ്റ്റർ 2?പഞ്ചാബിന് മറുപടിയുമായി ബ്ലാസ്റ്റേഴ്സ് ഫാൻസ്!
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് പഞ്ചാബിന് അവരുടെ മൈതാനത്ത് വച്ചുകൊണ്ട് പരാജയപ്പെടുത്തിയിരുന്നു.നോവ നേടിയ പെനാൽറ്റി ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്. രണ്ട് താരങ്ങൾ റെഡ് കാർഡ് കണ്ട് പുറത്തു പോയതോടെ കേരള ബ്ലാസ്റ്റേഴ്സിന് പ്രതിരോധത്തിലേക്ക് പിൻവലിയേണ്ടി വന്നു. പക്ഷേ മികച്ച രൂപത്തിൽ ഡിഫൻഡ് ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സ് സാധിക്കുകയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് ഒരർത്ഥത്തിൽ പ്രതികാരം വീട്ടുകയാണ് ചെയ്തിട്ടുള്ളത്. കാരണം കൊച്ചിയിൽ വെച്ചുകൊണ്ട് നടന്ന ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അന്ന് പഞ്ചാബ് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്.ലൂക്ക മജ്‌സെൻ അന്ന് നടത്തിയ സെലിബ്രേഷൻ ഒക്കെ വലിയ വിവാദമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഫ്ലാഗിനെ അദ്ദേഹം അപമാനിച്ചു എന്ന് ആരാധകർ ആരോപിച്ചിരുന്നു. ഏതായാലും ഈ മത്സരത്തിനു മുന്നോടിയായി പഞ്ചാബ് തങ്ങളുടെ സോഷ്യൽ മീഡിയയിൽ അതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
മജ്‌സെൻ ബ്ലാസ്റ്റേഴ്സ് ഫ്ലാഗ് ഉയർത്തിപ്പിടിച്ചതിന്റെയും ഫിലിപ്പ് ഗോൾ ആഘോഷിക്കുന്നതിന്റെയും ഒക്കെ ചിത്രങ്ങളായിരുന്നു അവർ പങ്കുവെച്ചിരുന്നത്. ചാപ്റ്റർ 2..കമിങ് സൂൺ എന്നായിരുന്നു അവർ ക്യാപ്ഷനായി കൊണ്ട് നൽകിയിരുന്നത്. അതായത് ഈ മത്സരത്തിലും വിജയിക്കാൻ കഴിയും എന്നുള്ള ഒരു ആത്മവിശ്വാസം അവരുടെ പോസ്റ്റിൽ ഉണ്ടായിരുന്നു.
എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് 9 പേരെ വെച്ച് അവരെ തോൽപ്പിച്ചതോടെ ഈ പോസ്റ്റ് പാരയായി. എങ്ങനെയുണ്ട് ചാപ്റ്റർ ടു എന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ചോദിച്ചത്. 9 പേരെ വെച്ച് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനത്ത് നിങ്ങളെ തകർത്തു വിട്ടതാണ് ചാപ്റ്റർ ടു എന്നാണ് ഒരു ആരാധകന്റെ കമന്റ്. ഇതോടുകൂടി ഈ അധ്യായം അവസാനിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. ഏതായാലും പഞ്ചാബ് പ്രതീക്ഷിച്ച പോലെയല്ല കാര്യങ്ങൾ നടന്നത്. ബ്ലാസ്റ്റേഴ്സിന്റെ രണ്ട് താരങ്ങളെ നഷ്ടമായിട്ടും അത് മുതലെടുക്കാൻ അവർക്ക് സാധിച്ചില്ല എന്നത് വലിയ ഒരു പോരായ്മ തന്നെയാണ്.