ഇംഗ്ലണ്ടിന് അർജന്റീനയെ വേണ്ട,ബ്രസീലിനെ മതി,ഒഫീഷ്യൽ പ്രഖ്യാപനം വന്ന് കഴിഞ്ഞു.

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളുടെ ആദ്യഘട്ടം ഈ മാസത്തോടുകൂടി അവസാനിക്കും.സൗത്ത് അമേരിക്കയിലാണ് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ ഇപ്പോൾ നടക്കുന്നത്. നവംബർ മാസത്തിലെ മത്സരം അവസാനിച്ചാൽ പിന്നീട് വലിയൊരു ബ്രേക്ക് അവിടെ വരുന്നുണ്ട്. പിന്നീട് അടുത്തവർഷം മാർച്ച് മാസത്തിലായിരിക്കും സൗത്ത് അമേരിക്കൻ ടീമുകൾ കളിക്കളത്തിലേക്ക് എത്തുക.

മാർച്ച് മാസത്തിൽ ഫ്രണ്ട്‌ലി മത്സരങ്ങളാണ് നടക്കാറുള്ളത്. അതിനുശേഷമാണ് നാഷണൽ ടീമുകൾ കോപ്പ അമേരിക്കയും അതുപോലെതന്നെ യൂറോ കപ്പ്മൊക്കെ കളിക്കുക. വരുന്ന മാർച്ച് മാസത്തിൽ നടക്കുന്ന അന്താരാഷ്ട്ര ഫ്രണ്ട്‌ലിയിൽ അർജന്റീനയും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടും എന്ന വാർത്ത പുറത്തു വന്നിരുന്നു.Wembley സ്റ്റേഡിയത്തിൽ വച്ചുകൊണ്ട് ഈ മത്സരം നടത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്.

എന്നാൽ അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം നടക്കില്ല. അത് കൊളാപ്സായിട്ടുണ്ട്.മറിച്ച് ഇംഗ്ലണ്ടും ബ്രസീലും തമ്മിലാണ് ഏറ്റുമുട്ടുക. മാർച്ചിൽ Wembley യിൽ വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുക.ഇക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ വന്നു കഴിഞ്ഞു.ഇംഗ്ലണ്ട് തന്നെ അക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രസീലിനെ കൂടാതെ മാർച്ച് മാസത്തിൽ ബെൽജിയത്തിനെതിരെയാണ് അവർ സൗഹൃദമത്സരം കളിക്കുക.

അർജന്റീന മാർച്ച് മാസത്തിൽ യൂറോപ്പ്യൻ ടൂർ നടത്താൻ തന്നെയാണ് ഉദ്ദേശിക്കുന്നത്. ഇംഗ്ലണ്ടിനെ ലഭിക്കാത്ത പക്ഷം മറ്റേതെങ്കിലും യൂറോപ്യൻ ടീം ആയിരിക്കും അർജന്റീനയുടെ എതിരാളികൾ.ഇറ്റലി വരാനുള്ള ഒരു സാധ്യത നിലനിൽക്കുന്നുണ്ട്. അതേസമയം പോർച്ചുഗൽ, ജർമ്മനി തുടങ്ങിയ വമ്പൻ ടീമുകൾക്കെതിരെ സൗഹൃദം മത്സരങ്ങൾ കളിക്കാനും അർജന്റീനക്ക് പദ്ധതികൾ ഉണ്ട്. പക്ഷേ അവിടുത്തെ ഫെഡറേഷനുകൾ ഇതിന് ഒരുക്കമാവണം എന്ന് മാത്രം.

ഈ മാസം നടക്കുന്ന മത്സരത്തിൽ അർജന്റീനയും ഉറുഗ്വയും തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്.ഇതേ സമയത്ത് ബ്രസീൽ കൊളംബിയയാണ് നേരിടുക.അതിനുശേഷമാണ് ബ്രസീലും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുക. ഒരു കടുത്ത പോരാട്ടം തന്നെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.

ArgentinaBrazilengland
Comments (0)
Add Comment