എന്തുകൊണ്ടാണ് ഫ്രഡിയുടെ കോൺട്രാക്ട് പുതുക്കിയതെന്ന് വിശദീകരിച്ച് സ്പോർട്ടിംഗ് ഡയറക്ടർ സ്കിൻകിസ്!

പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് വേണ്ടിയുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സുള്ളത്. ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.വരുന്ന പതിനഞ്ചാം തീയതി കൊച്ചി സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.മത്സരത്തിൽ ക്ലബ്ബ് വിജയിച്ചു കൊണ്ട് തുടങ്ങും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിലായിരുന്നു മധ്യനിരയിലേക്ക് ഇന്ത്യൻ സാന്നിധ്യമായ ഫ്രഡിയെ കൊണ്ടുവന്നിരുന്നത്. ഇതുവരെ മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ സ്റ്റാർട്ടിങ് ഇലവനിലെ സ്ഥിര സാന്നിധ്യമാണ് അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കോൺട്രാക്ട് ക്ലബ്ബ് പുതുക്കുകയും ചെയ്തിട്ടുണ്ട്.

2027 വരെയുള്ള പുതിയ കരാറിലാണ് അദ്ദേഹം ഒപ്പു വെച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കിയത് എന്നതിനെക്കുറിച്ച് ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ സ്കിൻകിസ് സംസാരിച്ചിട്ടുണ്ട്. വളരെയധികം ധൈര്യവാനായ ആത്മാർത്ഥതയുള്ള താരമാണ് ഫ്രഡി എന്നാണ് സ്കിൻകിസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് പോകാം.

“2027 വരെ ഫ്രഡിയുടെ കോൺട്രാക്ട് പുതുക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്.വളരെ ബ്രൈവ് ആയിട്ടുള്ള, വളരെ കമ്മിറ്റഡ് ആയിട്ടുള്ള ഒരു താരമാണ് ഫ്രഡി.ഇത്തരത്തിലുള്ള താരങ്ങളെയാണ് നമ്മുടെ ക്ലബ്ബിന് ആവശ്യം. താരം ഇനിയും ഇമ്പ്രൂവ് ആകും എന്നും ഓരോ സീസണിലും കൂടുതൽ മികച്ച പ്രകടനങ്ങൾ ക്ലബ്ബിന് വേണ്ടി നടത്തുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു “സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.

ഇത്തവണ ക്ലബ്ബിന്റെ മധ്യനിര പൊതുവെ ദുർബലമാണ് എന്നാണ് വിലയിരുത്തൽ.സഹൽ,ജീക്സൺ എന്നിവരെ കൈവിട്ടത് വലിയ തിരിച്ചടിയായി എന്നാണ് ആരാധകരുടെ അഭിപ്രായം. അതിനൊത്ത പകരക്കാരെ കണ്ടെത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.വിബിൻ,ഡാനിഷ്,ഫ്രഡി എന്നിവരൊക്കെയാണ് മധ്യനിരയിലെ ഇന്ത്യൻ സാന്നിധ്യങ്ങൾ

Freddy LallawmawmaKerala Blasters
Comments (0)
Add Comment