പെപ്രക്കും സോറ്റിരിയോക്കും സംഭവിച്ചത് എന്ത്? മാർക്കസ് കൃത്യമായ അപ്ഡേറ്റ് നൽകി!

കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണത്തെ സൈനിങ്ങുകൾ ഏറെക്കുറെ പൂർത്തിയാക്കി കഴിഞ്ഞു.ഇനിയും ചിലപ്പോൾ ഒന്ന് രണ്ട് സൈനിങ്ങുകൾ കൂടി നടന്നേക്കാം എന്നുള്ള റൂമറുകൾ ബാക്കിയാണ്. ഏതായാലും വലിയ ചലനങ്ങൾ ഒന്നും തന്നെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചിട്ടില്ല.പല പൊസിഷനുകളും ദുർബലമായി കിടക്കുകയാണ് എന്ന് തന്നെയാണ് ആരാധകർ ആരോപിക്കുന്നത്.

ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന മണിക്കൂറുകളിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടു വിദേശ താരങ്ങളെ ഒഴിവാക്കാൻ വേണ്ടി ശ്രമിച്ചിരുന്നു എന്നുള്ള റൂമറുകൾ പുറത്തേക്ക് വന്നിരുന്നു.പെപ്രയെ ലോൺ അടിസ്ഥാനത്തിൽ ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നു.ജോഷുവ സോറ്റിരിയോയുടെ കോൺട്രാക്ട് റദ്ദാക്കാൻ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിരുന്നു എന്നൊക്കെയായിരുന്നു വാർത്തകൾ. ട്രാൻസ്ഫർ വിൻഡോ അടച്ചതിനുശേഷം ഇവരുടെ ഭാവിയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. പക്ഷേ മാർക്കസ് മെർഗുലാവോ അത് നൽകി കഴിഞ്ഞിട്ടുണ്ട്.

പെപ്ര എങ്ങോട്ടും പോകുന്നില്ല എന്നത് അദ്ദേഹം സ്ഥിരീകരിച്ചു. അതായത് ഈ സീസണിലും ക്ലബ്ബിനോടൊപ്പം പെപ്ര ഉണ്ടാകും.അദ്ദേഹത്തെ ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നില്ല. അതേസമയം ക്ലബ്ബിലെ ഏഴാമത്തെ വിദേശ താരമായി കൊണ്ട് സോറ്റിരിയോ തുടരുകയാണ്. നിലവിൽ അദ്ദേഹം ക്ലബ്ബിനോടൊപ്പമുണ്ട്.അദ്ദേഹത്തെ ഒഴിവാക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ വ്യക്തതകൾ ഒന്നുമില്ല.പക്ഷേ നിലവിലെ സ്ഥിതിഗതികൾ വച്ചുനോക്കുമ്പോൾ അദ്ദേഹം ബ്ലാസ്റ്റേഴ്സിനോടൊപ്പം തുടരാനാണ് സാധ്യത.

ചുരുക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം 7 വിദേശ താരങ്ങൾ ഇപ്പോൾ ഉണ്ട്. മുന്നേറ്റ നിരയിൽ ജോഷുവ സോറ്റിരിയോ,ജീസസ് ജിമിനസ്,പെപ്ര,നോഹ് സദോയി,അഡ്രിയാൻ ലൂണ എന്നിവരാണ് ഉള്ളത്. പ്രതിരോധനിരയിൽ മിലോസ് ഡ്രിൻസിച്ച്,അലക്സാൻഡ്രെ കോയെഫ് എന്നിവരും വരുന്നു.ഇങ്ങനെയാണ് 7 വിദേശ താരങ്ങൾ ഉള്ളത്. എന്നാൽ ഇതിൽ പെപ്ര,സോറ്റിരിയോ എന്നിവരെ ഒഴിവാക്കിക്കൊണ്ട് മികച്ച ഒരു മുന്നേറ്റ നിര താരത്തെ കൊണ്ടുവരണമെന്ന ആവശ്യം ഉയർന്നു വരുന്നുണ്ട്. അതല്ലെങ്കിൽ ഡിഫൻസീവ് മിഡ്ഫീൽഡർ പൊസിഷനിലേക്ക് ഒരു വിദേശ താരത്തെ തന്നെ കൊണ്ടുവരണം എന്നാണ് ആരാധകരുടെ ആവശ്യം.

നിലവിൽ ബ്ലാസ്റ്റേഴ്സിന് ഒരു ശരാശരി മാത്രമാണ് ഉള്ളത്. ബാക്കിയുള്ള ടീമുകളിൽ ഒക്കെ തന്നെയും മികച്ച വിദേശ താരങ്ങളെ അവകാശപ്പെടാൻ അവർക്ക് കഴിയുന്നുണ്ട്.സെപ്റ്റംബർ പതിനഞ്ചാം തീയതിയാണ് ഐഎസ്എല്ലിലെ ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക. എതിരാളികൾ പഞ്ചാബ് ആണ്.കൊച്ചിയിൽ വെച്ചുകൊണ്ടാണ് മത്സരം നടക്കുക.

Jaushua SotirioKerala BlastersKwame Peprah
Comments (0)
Add Comment