കിരീടം ലഭിക്കാത്തതുകൊണ്ട് ബ്ലാസ്റ്റേഴ്സ് വിടുമോ? നിലപാട് വ്യക്തമാക്കി അഡ്രിയാൻ ലൂണ!

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കഴിഞ്ഞ മൂന്ന് സീസണുകളിലും മികച്ച പ്രകടനം നടത്തിയ താരമാണ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ.ഒരുതവണ ഫൈനലിൽ പ്രവേശിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.എന്നാൽ ഇതുവരെ ബ്ലാസ്റ്റേഴ്സിനോടൊപ്പം കിരീടങ്ങൾ ഒന്നും അദ്ദേഹം നേടിയിട്ടില്ല. പക്ഷേ ക്ലബ്ബിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായി കൊണ്ട് അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരുകയാണ്.

കഴിഞ്ഞ സമ്മറിൽ ലൂണ ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കോൺട്രാക്ട് ബ്ലാസ്റ്റേഴ്സ് പുതുക്കുകയായിരുന്നു.നിലവിൽ 2026 വരെ അദ്ദേഹം ക്ലബ്ബിനോടൊപ്പം ഉണ്ടാകും എന്നത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്.ഈ സീസണിലെ ആദ്യത്തെ മത്സരങ്ങൾ അസുഖം മൂലം ലൂണക്ക് നഷ്ടമായിരുന്നു.എന്നാൽ ഇപ്പോൾ അദ്ദേഹം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അധികം വൈകാതെ തന്നെ അദ്ദേഹം യഥാർത്ഥ മികവ് പുറത്തെടുക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

കിരീടങ്ങൾ ലഭിക്കാത്തതുകൊണ്ട് ലൂണ ക്ലബ്ബിനോട് വിട പറയുമോ? അക്കാര്യത്തിലുള്ള തന്റെ നിലപാട് ലൂണ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ ക്ലബ്ബ് വിടില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.താൻ ബ്ലാസ്റ്റേഴ്സിൽ ഹാപ്പി ആണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.ലൂണയുടെ വാക്കുകൾ ഇങ്ങനെയാണ്.

‘ ക്ലബ്ബ് മാറി എന്ന് കരുതി നിങ്ങൾക്ക് കിരീടം കിട്ടണമെന്നില്ല.അതിനുവേണ്ടി ക്ലബ്ബ് മാറുകയുമില്ല.ഞാനിവിടെ വളരെയധികം സന്തോഷവാനാണ്.എനിക്കിവിടം എന്റെ വീട് പോലെയാണ് അനുഭവപ്പെടുന്നത്. അതിന്റെ കാരണം ഈ ആരാധകർ തന്നെയാണ് ‘ ഇതാണ് ലൂണ പ്രമുഖ മാധ്യമമായ ദി ബ്രിഡ്ജ്നോട് പറഞ്ഞിട്ടുള്ളത്.

വളരെ പ്രധാനപ്പെട്ട ഒരു മത്സരമാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്.ചിരവൈരികളായ ബംഗളൂരു എഫ്സിയാണ് ആറാം റൗണ്ട് പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. വരുന്ന വെള്ളിയാഴ്ച വൈകിട്ട് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് മത്സരം നടക്കുക. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയം നേടും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Adrian LunaKerala Blasters
Comments (0)
Add Comment