ലൂണ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാകുമോ? പ്ലാനുകൾ വെളിപ്പെടുത്തി താരം!
കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ക്യാപ്റ്റനായ അഡ്രിയാൻ ലൂണ.ബ്ലാസ്റ്റേഴ്സിനോടൊപ്പം അദ്ദേഹം തുടരുന്ന നാലാമത്തെ വർഷമാണ് ഇത്.കഴിഞ്ഞ മൂന്ന് സീസണുകളിലും ബ്ലാസ്റ്റേഴ്സിന് വേണ്ടി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ ലൂണക്ക് സാധിച്ചിട്ടുണ്ട്.ഈ സീസണിൽ പ്രതീക്ഷിച്ച പോലെയുള്ള ഒരു തുടക്കം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. അസുഖത്തിന്റെ പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു.
എന്നാൽ ഇപ്പോൾ അദ്ദേഹം തന്റെ പഴയ മികവിലേക്ക് എത്തുന്നുണ്ട്. പറയാൻ കാരണം കഴിഞ്ഞ മത്സരത്തിൽ ലൂണ മികച്ച രൂപത്തിൽ കളിച്ചിരുന്നു.അദ്ദേഹത്തിന്റെ കോൺട്രാക്ട് കഴിഞ്ഞ സമ്മറിൽ ബ്ലാസ്റ്റേഴ്സ് പുതുക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുറച്ച് വർഷംകൂടി അദ്ദേഹം നമ്മോടൊപ്പം ഉണ്ടാകും. ബ്ലാസ്റ്റേഴ്സിനെയും ബ്ലാസ്റ്റേഴ്സ് ആരാധകരെയും ലൂണ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പോഡ്കാസ്റ്റിൽ ലൂണ എത്തിയിരുന്നു.ഒരുപാട് കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.തന്റെ ഭാവി പരിപാടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്. ഒരു പരിശീലകനാവാനാണ് തനിക്ക് ആഗ്രഹമെന്ന് ലൂണ തന്നെ ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് നോക്കാം.
‘ വിരമിക്കലിനു ശേഷവും ഫുട്ബോളിൽ തന്നെ തുടരാൻ കഴിയും എന്നാണ് കരുതുന്നത്.ഫുട്ബോളിന്റെ ഭാഗമായി കൊണ്ടുതന്നെ എനിക്ക് പ്രവർത്തിക്കണം. ഒരുപക്ഷേ ഞാൻ ഒരു പരിശീലകനാവാനാണ് സാധ്യതകൾ ‘ഇതാണ് ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ പറഞ്ഞിട്ടുള്ളത്.
അതായത് ഒരു കോച്ചാവുക എന്നുള്ളത് തന്നെയാണ് അദ്ദേഹത്തിന്റെ ആഗ്രഹം. തീർച്ചയായും ലൂണ ഒരു പരിശീലകനായി മാറിയാൽ ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ പരിഗണിക്കാൻ സാധ്യതയുണ്ട്. കാരണം ഫുട്ബോൾ ലോകത്തെ പല താരങ്ങളും അവരുടെ പ്രിയപ്പെട്ട ക്ലബ്ബിൽ പിൽക്കാലത്ത് പരിശീലകർ ആവുന്നത് നിത്യ കാഴ്ചയാണ്. അതുകൊണ്ടുതന്നെ ലൂണ ഭാവിയിൽ പരിശീലകനായി കഴിവ് തെളിയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി എത്താനുള്ള സാധ്യതകൾ ഏറെയാണ്.