ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിൽ വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ തയ്യാറെടുപ്പുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ ടീം കൊൽക്കത്തയിലാണ് ഉള്ളത്. വരുന്ന ഞായറാഴ്ച മുഹമ്മദൻ എസ്സിക്കെതിരെ ഒരു സൗഹൃദം മത്സരം ക്ലബ്ബ് കളിക്കുന്നുണ്ട്. അതിനുശേഷം താരങ്ങൾ കൊച്ചിയിലേക്ക് തിരികെയെത്തും. തിങ്കളാഴ്ച ലുലു മാളിൽ വച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡ് പ്രഖ്യാപനം നടത്തുക.
ഇന്നലെ ഐഎസ്എൽ മീഡിയ ഡേയിൽ കേരള ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിച്ചുകൊണ്ട് പരിശീലകനായ മികയേൽ സ്റ്റാറെ പങ്കെടുത്തിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ രാഹുലിനെ കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.ഇതുവരെ താരം പരിക്കിന്റെ പിടിയിലായിരുന്നു ഉണ്ടായിരുന്നത്.അതുകൊണ്ടുതന്നെ ഈ സീസണിൽ അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞിട്ടില്ല.എന്നാൽ അദ്ദേഹം ഉടൻതന്നെ തിരിച്ചെത്തും എന്നുള്ള കാര്യം പരിശീലകൻ പറഞ്ഞിട്ടുണ്ട്.
‘രാഹുൽ ഇപ്പോൾ പൂർണ്ണമായും തന്റെ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. ക്ലബ്ബിന്റെ ഏഴാം നമ്പർ ജേഴ്സി തിരിച്ചുകൊണ്ട് അദ്ദേഹം കളത്തിലേക്ക് ഇറങ്ങുന്നത് നിങ്ങൾക്ക് അധികം വൈകാതെ തന്നെ കാണാൻ സാധിക്കും ‘ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. അതായത് പരിക്കിൽ നിന്നെല്ലാം മുക്തനായി അദ്ദേഹം തയ്യാറായിക്കഴിഞ്ഞു എന്നാണ് പരിശീലകൻ വ്യക്തമാക്കിയിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ മോശം പ്രകടനമായിരുന്നു രാഹുൽ നടത്തിയിരുന്നത്.ഗോളുകൾ ഒന്നും തന്നെ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.ഇതോടുകൂടി അദ്ദേഹത്തിന് വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. താരത്തിന്റെ ആറ്റിറ്റ്യൂഡിനും വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.ഈ സമ്മറിൽ രാഹുൽ ക്ലബ്ബ് വിട്ട് പോകും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം ക്ലബ്ബിനകത്ത് തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.ഈ സീസണിൽ ആ പഴയ രാഹുലിനെ കാണാൻ കഴിയും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
സെപ്റ്റംബർ പതിനഞ്ചാം തീയതിയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം നടക്കുന്നത്. എതിരാളികൾ പഞ്ചാബ് എഫ്സിയാണ്.കൊച്ചിയിൽ വെച്ച് തന്നെയാണ് ആദ്യ മത്സരം അരങ്ങേറുന്നത്.ബ്ലാസ്റ്റേഴ്സ് മികച്ച ഒരു തുടക്കം ഉണ്ടാക്കിയെടുക്കും എന്നാണ് പ്രതീക്ഷകൾ.