എന്തുകൊണ്ടാണ് ദിമിയെ കൈവിട്ടത്? പേടിക്കേണ്ടതില്ലെന്ന് ആരാധകരോട് സ്കിൻകിസ്!
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മാത്രമല്ല, ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ദിമിയായിരുന്നു.മറ്റുള്ള താരങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കുറവ് മത്സരങ്ങൾ കളിച്ചിട്ടും ഐഎസ്എല്ലിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.എന്നാൽ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് കൈവിട്ടത് ഏവരെയും അത്ഭുതപ്പെടുത്തി.അത്രയും മികച്ച ഒരു താരത്തെയാണ് ക്ലബ്ബ് കൈവിട്ടത്.
ഈ വിഷയത്തിൽ ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ സ്കിൻകിസിനു ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. മാത്രമല്ല ദിമിയുടെ പകരക്കാരനെ സൈൻ ചെയ്യാൻ ക്ലബ്ബ് വേറെ വൈകുകയും ചെയ്തു. ഈ വിഷയങ്ങളിൽ ഒക്കെ തന്നെയും ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുള്ളത് സ്പോട്ടിംഗ് ഡയറക്ടറായിരുന്നു. എന്നാൽ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ പുതിയ അഭിമുഖത്തിൽ ഇതിനെല്ലാം അദ്ദേഹം മറുപടി പറഞ്ഞിട്ടുണ്ട്.
ദിമി ക്ലബ്ബ് വിട്ടത് ഒരിക്കലും ക്ലബ്ബിന്റെ തീരുമാനമായിരുന്നില്ല, മറിച്ച് അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു എന്നാണ് എസ്‌ഡി പറഞ്ഞിട്ടുള്ളത്. എന്നാൽ ആരാധകർ പേടിക്കേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ വിടവ് നികത്താൻ കഴിയുന്ന ഒരു താരത്തെയാണ് കൊണ്ടുവന്നിട്ടുള്ളത് എന്നും സ്പോട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുണ്ട്.അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്.
‘ദിമിയുടെ കാര്യത്തിലുള്ള യാഥാർത്ഥ്യം എന്തെന്നാൽ അദ്ദേഹമാണ് ക്ലബ്ബ് വിടാൻ തീരുമാനിച്ചത്.അതുകൊണ്ടുതന്നെ ഞങ്ങളുടെ മുന്നിലുള്ള വെല്ലുവിളി അദ്ദേഹത്തിനൊത്ത പകരക്കാരനെ കണ്ടെത്തുക എന്നതായിരുന്നു.ജിമിനസ് ഒരുപാട് കോളിറ്റിയുള്ള താരമാണ്.പുതിയ എനർജി അദ്ദേഹം നൽകും.ദിമിക്കൊത്ത പകരക്കാരൻ തന്നെയാണ് അദ്ദേഹം. താരങ്ങളെ പരസ്പരം താരതമ്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം സ്പോർട്ടിൽ അതിൽ വലിയ കാര്യമൊന്നുമില്ല ‘ ഇതാണ് സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.
ഏതായാലും ദിമിയുടെ വിടവ് നികത്തുക എന്ന വലിയ വെല്ലുവിളി തന്നെയാണ് ജീസസിനെ കാത്തിരിക്കുന്നത്.സ്പാനിഷ് സ്ട്രൈക്കർ ആയ ഇദ്ദേഹം യൂറോപ്പിൽ ഒരുപാട് കാലം കളിച്ചിട്ടുണ്ട്.താരത്തിന് ഇന്ത്യയിൽ തുടങ്ങാൻ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.വരുന്ന പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചേക്കും.