ബ്ലാസ്റ്റേഴ്സിനെ ചൊറിഞ്ഞ് എറിക്ക് പാർത്താലു,കേറി മാന്തി ബ്ലാസ്റ്റേഴ്സ് ഫാൻസ്!
വളരെ മോശം പ്രകടനമാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇന്നലെ നടന്ന മത്സരത്തിലും ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയിരുന്നു. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.നേരത്തെ തന്നെ പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചതുകൊണ്ട് ഈ തോൽവി ബ്ലാസ്റ്റേഴ്സിനെ ബാധിക്കുന്നില്ല.
എന്നാൽ അവസാനമായി കളിച്ച പതിനൊന്നു മത്സരങ്ങളിൽ ഒരു മത്സരത്തിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളത്. ഒരു മത്സരത്തിൽ സമനില വഴങ്ങി. ബാക്കി വരുന്ന ഒൻപത് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ചുരുക്കത്തിൽ ഒട്ടുമിക്ക ടീമുകളും ഇപ്പോൾ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചുകഴിഞ്ഞു.ഐഎസ്എല്ലിന്റെ ആദ്യഘട്ടത്തിൽ ഒരു ബ്ലാസ്റ്റേഴ്സും രണ്ടാംഘട്ടത്തിൽ മറ്റൊരു ബ്ലാസ്റ്റേഴ്സിനെയുമാണ് നമുക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്.
ഇന്നലത്തെ മത്സരത്തിലും തോറ്റതോട് കൂടി ബ്ലാസ്റ്റേഴ്സിന് ഏറെ പരിഹാസങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. അതിലൊന്ന് ഫുട്ബോൾ കമന്റെറ്ററായ എറിക്ക് പാർത്താലുവിന്റേതാണ്.ബ്ലാസ്റ്റേഴ്സിന് നേരെയുള്ള അദ്ദേഹത്തിന്റെ പരിഹാസം ഇങ്ങനെയായിരുന്നു. ഏതാണ് ഏറ്റവും മോശം എന്നറിയില്ല,കഴിഞ്ഞ സീസൺ ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ച രീതിയാണോ മോശം അതോ ഈ സീസൺ ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ച രീതിയാണ് മോശം? ഇതായിരുന്നു അദ്ദേഹം ട്വിറ്ററിൽ എഴുതിയിരുന്നത്.എന്നാൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പിടിച്ചിരുന്നില്ല.
ആരാധകർ ഓരോരുത്തരായി അദ്ദേഹത്തിനു മറുപടി നൽകി. ഏറ്റവും പ്രധാനപ്പെട്ട മറുപടി അദ്ദേഹത്തിന്റെ കമന്ററിയെ കുറിച്ച് തന്നെയായിരുന്നു. നിങ്ങളുടെ കമന്ററിയാണ് ഏറ്റവും മോശം എന്നായിരുന്നു ബ്ലാസ്റ്റേഴ്സ് ഫാൻസ് മറുപടി നൽകിയിരുന്നത്. പലപ്പോഴും ബ്ലാസ്റ്റേഴ്സിനെ വിമർശിക്കുന്ന ഒരു വ്യക്തി കൂടിയാണ് പാർത്താലു.