കഴിഞ്ഞ ഇന്ത്യൻ സൂപ്പർ കേരള ബ്ലാസ്റ്റേഴ്സ് എങ്ങനെയാണ് പുറത്തായത് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ബംഗളൂരു എഫ്‌സിക്കെതിരെയുള്ള നോക്കോട്ട് മത്സരത്തിൽ ഒരു വിവാദ ഗോൾ ബംഗളൂരു എഫ്സി നേടുകയായിരുന്നു.റഫറി ക്രിസ്റ്റൽ ജോൺ അത് അനുവദിക്കുകയും ചെയ്തു.ഇതോടെ വലിയ പ്രശ്നങ്ങൾ കളിക്കളത്തിൽ ഉണ്ടായി.
കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിന് ഈ ഗോളും റഫറിയുടെ തീരുമാനവും ഒട്ടും അംഗീകരിക്കാൻ സാധിക്കുന്നതായിരുന്നില്ല.അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് പരിശീലകൻ തന്റെ താരങ്ങളെ കളിക്കളത്തിൽ നിന്നും പിൻവലിച്ചു. എല്ലാവരോടും മത്സരം ബഹിഷ്കരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ ഇവാൻ വുക്മനോവിച്ചിന്റെ നേതൃത്വത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ വാക്ക് ഔട്ട് നടത്തി.ഇത് വലിയ വിവാദമായി.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വലിയ അച്ചടക്ക നടപടികളാണ് സ്വീകരിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന് വലിയ പിഴ ചുമത്തി. പരിശീലകന് പിഴയും വിലക്കും ചുമത്തി. 10 മത്സരങ്ങളിലാണ് വുക്മനോവിച്ചിന് പുറത്തിരിക്കേണ്ടി വന്നത്. ഇന്ത്യൻ ഫുട്ബോൾ ലോകം ഇത് വലിയ രൂപത്തിൽ ചർച്ച ചെയ്യപ്പെട്ടു.
ഇപ്പോഴിതാ ESPN ഇന്ത്യ തങ്ങളുടെ ഓരോ കാറ്റഗറികളിലെയും അവാർഡുകൾ പ്രഖ്യാപിക്കുകയാണ്. 2023 എന്ന ഈ വർഷത്തെ അവാർഡുകളാണ് പ്രഖ്യാപിക്കുന്നത്. ഈ വർഷത്തെ മൊമെന്റ് ഓഫ് ദി ഇയർ ആയിക്കൊണ്ട് അവർ തിരഞ്ഞെടുത്തിട്ടുള്ളത് വുക്മനോവിച്ച് നടത്തിയ ഈ വാക്ക് ഔട്ടാണ്. അതായത് ഈ മത്സര ബഹിഷ്കരണത്തിന് ഒരു അവാർഡ് ലഭിച്ചു എന്നർത്ഥം.
മത്സരങ്ങൾ ബഹിഷ്കരിക്കുന്നത് അത്യപൂർവ്വമായ കാര്യമാണെന്നും എന്നാൽ ആരാധകരെയും മറ്റുള്ള എല്ലാവരെയും തങ്ങളുടെ പിന്നിൽ ഇക്കാര്യത്തിൽ അണിനിരത്താൻ സാധിക്കുന്നത് ഇവാൻ വുക്മനോവിച്ചിന് മാത്രം സാധ്യമാകുന്ന ഒരു കാര്യമാണെന്നുമാണ് ESPN നിരീക്ഷിച്ചിട്ടുള്ളത്. സാധാരണ പരിശീലകരുടെ ജോലി തന്നെ പോകാൻ സാധ്യതയുള്ള പ്രവർത്തിയായിരുന്നു ഇതൊന്നും എന്നാൽ ആരാധകർ അത്ഭുതകരമായ രീതിയിൽ ഈ പരിശീലകനൊപ്പം നിന്നു എന്നുമാണ് ESPN കണ്ടെത്തിയിട്ടുള്ളത്.ESPN ന്റെ ജൂറിയെ ഇത് അമ്പരപ്പിച്ചിട്ടുണ്ട്.ഏതായാലും ഒരിക്കൽ കൂടി ഈ മത്സര ബഹിഷ്കരണം ചർച്ചയായിരിക്കുകയാണ്.