കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ രണ്ടാമത്തെ തോൽവി ഇന്നലെയാണ് വഴങ്ങിയത്. ബദ്ധവൈരികളായ ബംഗളൂരു എഫ്സി ബ്ലാസ്റ്റേഴ്സിനെ 3-1 എന്ന സ്കോറിന് പരാജയപ്പെടുത്തുകയായിരുന്നു.ഇത് ആരാധകരിൽ വലിയ ആഘാതം ഏൽപ്പിച്ച കാര്യമാണ്.
നിരവധി ആരാധകരായിരുന്നു ഈ ഡെർബി മത്സരം വീക്ഷിക്കാൻ വേണ്ടി കൊച്ചി സ്റ്റേഡിയത്തിൽ എത്തിയിരുന്നത്.എന്നാൽ അവർക്കെല്ലാം വലിയ നിരാശയോടെ കൂടി മടങ്ങേണ്ടി വരികയായിരുന്നു. ഏകദേശം മുപ്പത്തി അയ്യായിത്തോളം ആരാധകർ ഇന്നലത്തെ മത്സരം കാണാൻ വേണ്ടി എത്തിയിരുന്നു.മികച്ച പ്രകടനം നടത്തിയിട്ടും ഒരു വലിയ തോൽവി ഏറ്റുവാങ്ങേണ്ടിവന്നു എന്നത് ആരാധകരെ വളരെയധികം സങ്കടപ്പെടുത്തിയിട്ടുണ്ട്.
മത്സരത്തിൽ പ്രതീക്ഷിച്ച പോലെയുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ ബംഗളൂരുവിന് കഴിഞ്ഞിരുന്നില്ല.മത്സരത്തിൽ ആധിപത്യം പുലർത്തിയത് ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു. എതിരാളികൾക്ക് പലപ്പോഴും ഡിഫൻസിൽ ഉറച്ചു നിൽക്കേണ്ടി വന്നു. ഗോൾകീപ്പർ സന്ധുവിന്റെ ഒരു തകർപ്പൻ പ്രകടനം കൂടിയാണ് അവരെ രക്ഷിച്ചത്. തങ്ങളുടെ അറ്റാക്കിങ് ഗെയിം പുറത്തെടുക്കാൻ തടസ്സമായത് ബ്ലാസ്റ്റേഴ്സ് ആരാധകരാണ് എന്നുള്ള കാര്യം എതിർ പരിശീലകനായ സരഗോസ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് നോക്കാം.
“സ്റ്റേഡിയത്തിന്റെ ആംബിയൻസ് വളരെയധികം പെർഫെക്റ്റ് ആയിരുന്നു. ഞങ്ങളുടെ സാധാരണ രീതിയിലുള്ള അറ്റാക്കിങ് ഗെയിം പുറത്തെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. അതിന്റെ കാരണം അവരുടെ ആരാധകരാണ്.അവർ തങ്ങളുടെ ടീമിനെ പുഷ് ചെയ്തുകൊണ്ടിരുന്നു “ഇതാണ് എതിർ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
പ്രതീക്ഷിച്ച പോലെയുള്ള പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും പോയിന്റുകൾ മുഴുവനും പോക്കറ്റിലാക്കിയത് ബംഗളൂരു തന്നെയായിരുന്നു. ലഭിച്ച 3 അവസരങ്ങളും അവർ ഗോളാക്കി മാറ്റി.ഇതോടെ അവരുടെ അപരാജിത കുതിപ്പ് തുടരുകയാണ്. ഇതുവരെ ഒരു മത്സരത്തിൽ പോലും അവർക്ക് പരാജയപ്പെടേണ്ടി വന്നിട്ടില്ല.