ആ കാര്യത്തിൽ ഞാൻ ഹാപ്പി: മുംബൈ കോച്ച് പറയുന്നു!
കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു തോൽവി കൂടിയാണ് ഇന്നലെ വഴങ്ങിയത്. ഇത്തവണ മുംബൈ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ഒരു ഘട്ടത്തിൽ രണ്ട് ഗോളുകൾക്ക് പിറകിലായ ബ്ലാസ്റ്റേഴ്സ് പിന്നീട് തിരിച്ചടിച്ചിരുന്നു. എന്നാൽ വീണ്ടും രണ്ട് ഗോളുകൾ നേടിക്കൊണ്ട് മുംബൈ മത്സരം പിടിച്ചെടുക്കുകയായിരുന്നു.
ഈ മത്സരത്തെ മുംബൈ സിറ്റിയുടെ പരിശീലകനായ പീറ്റർ ക്രാറ്റ്ക്കി വിലയിരുത്തിയിട്ടുണ്ട്.നാല് ഗോളുകൾ നേടാൻ കഴിഞ്ഞതിൽ താൻ ഹാപ്പിയാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇനിയും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.മുംബൈ കോച്ച് പറഞ്ഞത് നോക്കാം.
‘ഞങ്ങൾ നാല് ഗോളുകൾ നേടി.മാത്രമല്ല കൂടുതൽ അവസരങ്ങൾ ഞങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. അതിൽ ഞാൻ വളരെയധികം ഹാപ്പിയാണ്.പക്ഷേ ഞങ്ങൾ ഇനിയും വർക്ക് ചെയ്യണം.കൂടുതൽ അവസരങ്ങൾ ഉണ്ടാക്കണം.ഇതിനേക്കാൾ കൂടുതൽ ഗോളുകൾ നേടണം. പക്ഷേ ലഭിക്കുന്ന എല്ലാ അവസരങ്ങളും ഗോളാക്കി മാറ്റാൻ കഴിയില്ല.ആ വസ്തുത നമ്മൾ അംഗീകരിക്കണം.സ്ട്രൈക്കർ കരേലിസ് ഇന്ന് രണ്ട് ഗോളുകൾ നേടി. അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തിയത് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. രണ്ട് ഗോളുകളുടെ ലീഡ് നേടിയതിനു ശേഷം അത് കൈവിടാൻ പാടില്ലായിരുന്നു. പക്ഷേ ഇതൊക്കെ മത്സരത്തിന്റെ ഭാഗമാണ് ‘ഇതാണ് മുംബൈ കോച്ച് പീറ്റർ ക്രാറ്റ്ക്കി പറഞ്ഞിട്ടുള്ളത്.
വിജയം നേടിയതോടുകൂടി മുംബൈ ഏഴാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തേക്ക് ഇറങ്ങുകയാണ് ചെയ്തിട്ടുള്ളത്. ഇനി ഹൈദരാബാദിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക.വരുന്ന വ്യാഴാഴ്ചയാണ് ആ മത്സരം നടക്കുക.