ഇന്ത്യൻ സൂപ്പർ ലീഗിലെ നാലാം റൗണ്ട് മത്സരം നാളെയാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക. എതിരാളികൾ ഒഡീഷ എഫ്സിയാണ്.ഭുബനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.ഒരു മികച്ച മത്സരം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. ആദ്യത്തെ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടുവെങ്കിലും കഴിഞ്ഞ മത്സരത്തിൽ ജംഷെഡ്പൂരിനെ പരാജയപ്പെടുത്തി കൊണ്ടാണ് ഇപ്പോൾ ഒഡീഷ കടന്നുവരുന്നത്.
ബ്ലാസ്റ്റേഴ്സിന് ഇത്തവണ മോശമല്ലാത്ത ഒരു തുടക്കം ലഭിച്ചിട്ടുണ്ട്.ആദ്യം മത്സരത്തിൽ പരാജയപ്പെട്ടുവെങ്കിലും രണ്ടാമത്തെ മത്സരത്തിൽ വിജയിച്ചു.ഏറ്റവും ഒടുവിൽ നോർത്ത് ഈസ്റ്റിനോട് സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്.ഈ മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞാൽ അത് ഏറെ ഗുണം ചെയ്യുന്ന ഒന്നായിരിക്കും.അതിന് ബ്ലാസ്റ്റേഴ്സിന് കഴിയും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ മത്സരത്തിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും അതെല്ലാം പാഴാക്കുകയായിരുന്നു.
നാളത്തെ മത്സരത്തിനു മുന്നോടിയായി ഇന്ന് നടന്ന പത്രസമ്മേളനത്തിൽ ഒഡീഷയുടെ പരിശീലകനായ സെർജിയോ ലൊബേറ പങ്കെടുത്തിട്ടുണ്ട്.ബ്ലാസ്റ്റേഴ്സിനെതിരെയുള്ള വെല്ലുവിളി നേരിടാൻ തങ്ങൾ റെഡിയായി കഴിഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ലൊബേറ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
‘കേരള ബ്ലാസ്റ്റേഴ്സിനേയും അവരുടെ കഴിവുകളെയും ഞങ്ങൾക്കറിയാം.ഇത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു മത്സരം ആയിരിക്കും. പക്ഷേ ഈ വെല്ലുവിളി ഏറ്റെടുക്കാൻ ഞങ്ങൾ തയ്യാറായി കഴിഞ്ഞു ‘ ഇതാണ് എതിർ പരിശീലകൻ പറഞ്ഞിട്ടുള്ളത്.ഒരുപാട് പരിചയസമ്പത്തുള്ള ഈ പരിശീലകനെ മറികടക്കണമെങ്കിൽ സ്റ്റാറേ തന്റെ തന്ത്രങ്ങൾ മുഴുവനും പ്രയോഗിക്കേണ്ടി വന്നേക്കും.
ഐബൻ പരിക്ക് കാരണം ഇപ്പോൾ പുറത്തായിട്ടുണ്ട്. പക്ഷേ ക്യാപ്റ്റൻ ലൂണ മടങ്ങി എത്തിയിട്ടുണ്ട്.അദ്ദേഹം സ്റ്റാർട്ടിങ് ഇലവനിലേക്ക് മടങ്ങിയെത്തുമ്പോൾ ആര് പുറത്തിരിക്കും എന്നതാണ് അറിയേണ്ടത്.കോയെഫ് പുറത്തെടുക്കാനുള്ള ഒരു സാധ്യതയാണ് അവിടെ അവശേഷിക്കുന്നത്.എന്തൊക്കെ സംഭവിച്ചാലും വിജയം മാത്രമാണ് ആരാധകർക്ക് ക്ലബ്ബിൽ നിന്നും വേണ്ടത്.