ഞങ്ങൾ കളിച്ചത് മികച്ച ടീമിനെതിരെ, രണ്ടാം പകുതിയിലാണ് കാര്യങ്ങൾ മാറിയത്: എതിർ പരിശീലകൻ പറയുന്നു!

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗ് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിട്ടുണ്ട്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് മുഹമ്മദൻ എസ്സിയെ അവർ പരാജയപ്പെടുത്തിയിട്ടുള്ളത്.മത്സരത്തിന്റെ ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ അവർ മുന്നിലെത്തുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് വിജയം പിടിച്ചെടുക്കുകയായിരുന്നു.

നോഹയുടെ അസിസ്റ്റിൽ നിന്ന് പെപ്രയാണ് ആദ്യ ഗോൾ നേടിയത്. പിന്നീട് നവോച്ചയുടെ അസിസ്റ്റിൽ നിന്ന് ജീസസ് വിജയഗോൾ കണ്ടെത്തുകയും ചെയ്തു. മത്സരത്തിന്റെ ആദ്യപകുതിയിൽ വളരെ മോശം പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്. എന്നാൽ രണ്ടാം പകുതിയിലാണ് കളി മെച്ചപ്പെട്ടത്.പ്രത്യേകിച്ച് സബ്സ്റ്റിറ്റ്യൂഷനുകൾ വന്നതിനുശേഷം ബ്ലാസ്റ്റേഴ്സ് കൂടുതൽ ഉണരുകയായിരുന്നു.

മുഹമ്മദൻസിന്റെ പരിശീലകനായ ആൻഡ്രെ ചെർനിഷോവ് ഈ മത്സരത്തെ വിലയിരുത്തിയിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. രണ്ടാം പകുതിയിൽ അവർ കൂടുതൽ ഊർജ്ജത്തോടുകൂടി കളിച്ചുവെന്നും ഈ പരിശീലകൻ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

‘ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നിനെതിരെയാണ് ഞങ്ങൾ കളിച്ചത്.ഐഎസ്എല്ലിൽ 10 വർഷത്തെ പരിചയസമ്പത്ത് അവർക്കുണ്ട്. അവർക്ക് ഒരുപാട് മികച്ച താരങ്ങളും ഉണ്ട്.മത്സരം മികച്ച രൂപത്തിൽ തുടങ്ങാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. പക്ഷേ രണ്ടാം പകുതിയിൽ കൂടുതൽ അറ്റാക്കുകൾ അവർ നടത്തുകയായിരുന്നു.നന്നായി പോരാടാൻ ഞങ്ങൾ ശ്രമിച്ചു. പക്ഷേ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് മികച്ചത് ആയിരുന്നു. കൂടുതൽ ഊർജ്ജം കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞു ‘ ഇതാണ് എതിർ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും വിജയം നേടാനായി എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ആശ്വാസം നൽകുന്ന കാര്യമാണ്. ഇനി കരുത്തരായ ബംഗളുരുവാണ് അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനത്ത് വച്ചുകൊണ്ടാണ് മത്സരം നടക്കുക.

Kerala BlastersMohammaden Sc
Comments (0)
Add Comment