മുഹമ്മദൻസിന് പണി കിട്ടി,AIFF ശിക്ഷ വിധിച്ചു, ഇനിയും പണി കിട്ടും!

ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് മുഹമ്മദൻസിനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ ഒരുപാട് അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. റഫറി പെനാൽറ്റി അനുവദിക്കാത്തതുകൊണ്ടുതന്നെ മുഹമ്മദൻസിന്റെ ആരാധകർ അക്രമാസക്തരായിരുന്നു.

തുടർന്ന് ചെരുപ്പുകളും മരക്കഷണങ്ങളും ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ അവർ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. മാത്രമല്ല ബ്ലാസ്റ്റേഴ്സ് ഗോൾ നേടിയപ്പോൾ ആഘോഷിച്ച ആരാധകർക്ക് നേരെയും ഇവരുടെ ആക്രമണങ്ങൾ ഉണ്ടായി. വാട്ടർ ബോട്ടിലുകളും മരക്കഷണങ്ങളും എറിയുകയായിരുന്നു. മൂത്രം നിറച്ച ബോട്ടുലുകൾ വരെ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇത് ഇന്ത്യൻ ഫുട്ബോളിൽ വലിയ വിവാദവും നാണക്കേടും സൃഷ്ടിച്ചു.

കേരള ബ്ലാസ്റ്റേഴ്സ് ഉടൻതന്നെ ഇക്കാര്യത്തിൽ ഒരു പരാതി നൽകിയിരുന്നു. ഇപ്പോൾ വളരെ വേഗത്തിൽ AIFF ഇക്കാര്യത്തിൽ ഒരു ശിക്ഷാനടപടി കൈകൊണ്ടിട്ടുണ്ട്. ആരാധകരുടെ മോശം പെരുമാറ്റത്തെ തുടർന്ന് മത്സരം തടസ്സപ്പെട്ടതിന് പിഴ ചുമത്തുകയാണ് ചെയ്തിട്ടുള്ളത്. ഒരു ലക്ഷം രൂപയാണ് പ്രാഥമിക പിഴയായി കൊണ്ട് ചുമത്തിയിട്ടുള്ളത്.എന്നാൽ ഇതുകൊണ്ട് അവസാനിക്കുന്നില്ല. ഇനിയും പണി കിട്ടിയേക്കും.

അതായത് AIFF കൂടുതൽ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതുവഴി കുറ്റക്കാരാണ് എന്ന് കണ്ടെത്തിയാൽ ഇതിനേക്കാൾ വലിയ ശിക്ഷകൾ മുഹമ്മദൻസിന് ലഭിക്കുമെന്ന് ഉറപ്പാണ്.സ്റ്റേഡിയം ബാൻ വരെ ലഭിക്കാൻ സാധ്യതയുണ്ട്.അവരുടെ ആരാധകരുടെ പെരുമാറ്റത്തിന് വലിയ വിമർശനങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്.ഇതിനേക്കാൾ കൂടുതൽ കടുത്ത ശിക്ഷ നൽകണമെന്നാണ് പല ആരാധകരും അഭിപ്രായപ്പെടുന്നത്. ഇനി ഒരിക്കലും ഇങ്ങനെ ആവർത്തിക്കാൻ അവർക്ക് തോന്നരുതെന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.

Kerala BlastersMohammaden Sc
Comments (0)
Add Comment