കോമാളി :റഫറിയെ പരിഹസിച്ച് മുഹമ്മദൻസ് താരം!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കുകയായിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻ എസ്സിയെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം ബ്ലാസ്റ്റേഴ്സ് തിരികെ വരുകയായിരുന്നു. രണ്ടാം പകുതിയിൽ പെപ്ര,ജീസസ് എന്നിവർ നേടിയ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്.
മത്സരത്തിൽ ആദ്യം പെനാൽറ്റിയിലൂടെ ഗോൾ നേടിയത് മുഹമ്മദൻ എസ്സിയാണ്. കൂടാതെ മറ്റൊരു പെനാൽറ്റി കൂടി അവർ അർഹിച്ചിരുന്നു. പെനാൽറ്റി ബോക്സിനകത്ത് വെച്ചുകൊണ്ട് ഹോർമിപാം എതിർ താരത്തെ ഫൗൾ ചെയ്തു വീഴ്ത്തുകയായിരുന്നു.എന്നാൽ റഫറി ഇത് അനുവദിച്ചിരുന്നില്ല.
ഇതാണ് കാര്യങ്ങളെ കൂടുതൽ വഷളാക്കിയത്.അവരുടെ ആരാധകർ വയലന്റായി. റഫറി പെനാൽറ്റി അനുവദിക്കാത്തതിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നു.മൈതാനത്തേക്ക് പല സാധനങ്ങളും അവർ വലിച്ചെറിഞ്ഞു.മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടായി.മത്സരം കുറച്ചുനേരത്തേക്ക് നിർത്തിവെക്കുകയും ചെയ്യേണ്ടിവന്നു.
പെനാൽറ്റി അനുവദിക്കാത്തതിൽ റഫറിക്കെതിരെ താരങ്ങളും രംഗത്തുവന്നിട്ടുണ്ട്. മുഹമ്മദൻസ് സൂപ്പർ താരമായ ഫ്രാങ്ക റഫറിയെ കോമാളി എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് ഒരു കോമാളി ആയിട്ടുള്ള ചിത്രം അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. റഫറിക്കെതിരെ താരം പ്രതിഷേധം ഉയർത്തുകയാണ് ചെയ്തിട്ടുള്ളത്.
ഏതായാലും അവരുടെ ആരാധകരുടെ പെരുമാറ്റത്തിൽ വലിയ വിമർശനങ്ങളാണ് ഇപ്പോൾ അവർക്ക് ഏൽക്കേണ്ടി വരുന്നത്.ആരാധകർ ശാന്തരായ ശേഷമാണ് മത്സരം പിന്നീട് ആരംഭിച്ചത്. മത്സരത്തിൽ പരാജയപ്പെട്ടതോടെ അവരുടെ ആരാധകർ കൂടുതൽ വയലന്റ് ആവുകയാണ് ചെയ്തിട്ടുള്ളത്.