കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ഉള്ളത്. കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻ എസ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.കൊൽക്കത്തയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.വരുന്ന ഞായറാഴ്ചയാണ് ഈ മത്സരം നമുക്ക് കാണാൻ കഴിയുക. ബ്ലാസ്റ്റേഴ്സ് തുടർച്ചയായ മൂന്നാമത്തെ എവേ മത്സരമാണ് ഇപ്പോൾ കളിക്കാൻ നിൽക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന് അത്ര മികച്ച ഒരു തുടക്കമൊന്നും ഇത്തവണ അവകാശപ്പെടാൻ സാധിക്കില്ല. നാല് മത്സരങ്ങൾ കളിച്ചിട്ട് ഒരു വിജയം മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. ഒരു തോൽവിയും രണ്ട് സമനിലകളും വഴങ്ങേണ്ടി വന്നു.എന്നിരുന്നാലും ബ്ലാസ്റ്റേഴ്സ് മോശമല്ലാത്ത പ്രകടനം നടത്തുന്നുണ്ട്. അത് ആരാധകർക്ക് ആശാവഹമായ ഒരു കാര്യമാണ്.വരുന്ന മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞാൽ അത് കേരള ബ്ലാസ്റ്റേഴ്സിന് ഏറെ കോൺഫിഡൻസ് നൽകുന്ന ഒരു കാര്യമായിരിക്കും.
കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം വിജയം മാത്രമാണ്. അത് പരിശീലകനായ സ്റ്റാറേ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.കൊൽക്കത്തയിലേക്ക് പോകുന്നത് ജയം മാത്രം നേടാൻ വേണ്ടിയാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. കളിക്കുന്ന എല്ലാ മത്സരങ്ങളും വിജയിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അത് ക്രിസ്റ്റൽ ക്ലിയറാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.സ്റ്റാറേയുടെ വാക്കുകൾ ഇങ്ങനെയാണ്.
‘ഞങ്ങൾ കൊൽക്കത്തയിലേക്ക് പോകുന്നത് ഈ മത്സരം വിജയിക്കാൻ വേണ്ടി മാത്രമാണ്.ഞങ്ങൾ കളിക്കുന്ന എല്ലാ മത്സരങ്ങളും വിജയിക്കുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. അത് ക്രിസ്റ്റൽ ക്ലിയർ ആണ്.അവസാനത്തെ രണ്ട് മത്സരങ്ങളിൽ ചുരുങ്ങിയത് ഞങ്ങൾ നാല് പോയിന്റ് എങ്കിലും അർഹിച്ചിരുന്നു.6 പോയിന്റ് തന്നെ അർഹിച്ചിരുന്നു എന്ന് പറയാം.ഞങ്ങൾ ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചിരുന്നു. ഞങ്ങൾ വളരെയധികം സോളിഡ് ആയിരുന്നു. വിജയിക്കാൻ കഴിഞ്ഞില്ല എന്നത് വേദനിപ്പിക്കുന്ന ഒരു കാര്യമാണ്. പക്ഷേ ഞങ്ങൾ പുരോഗതിയുടെ പാതയിലാണ് ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഒരിക്കലും എതിരാളികളെ ബ്ലാസ്റ്റേഴ്സിന് വില കുറച്ചു കാണാൻ കഴിയില്ല. പക്ഷേ പരമാവധി മികച്ച പ്രകടനം നടത്തി ബ്ലാസ്റ്റേഴ്സ് വിജയം നേടും എന്ന് തന്നെയാണ് പ്രതീക്ഷകൾ.വളരെ പ്രധാനപ്പെട്ട മത്സരങ്ങളാണ് ഇനി ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം എവേ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് പരമാവധി പോയിന്റുകൾ കളക്ട് ചെയ്യേണ്ടതുണ്ട്.