ബ്ലാസ്റ്റേഴ്സ് വിജയിച്ചത് 0.3% വോട്ടുകൾക്ക്,രണ്ട് ടീമുകളും എത്ര വോട്ടുകൾ വീതം നേടി? ആകെ എത്ര വോട്ടുകൾ?

കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി ഫുട്ബോൾ ആരാധകർക്കിടയിൽ ചർച്ചയായത് ഫിയാഗോ ഫാൻസ് കപ്പാണ്. ഫുട്ബോൾ ലോകത്തെ പ്രമുഖ ഇൻഫ്ലുവൻസറാണ് ജർമൻ സ്വദേശിയായ ഫിയാഗോ. ഫുട്ബോൾ ലോകത്ത് കൂടുതൽ ആരാധക പിന്തുണയുള്ള ക്ലബ്ബുകളെ ഉൾപ്പെടുത്തിക്കൊണ്ട് ട്വിറ്ററിൽ ഒരു പോൾ കോമ്പറ്റീഷൻ അദ്ദേഹം സംഘടിപ്പിക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനുമൊക്കെ ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് ഉണ്ടായിരുന്നു.

ഇറ്റാലിയൻ ക്ലബ്ബായ Ac മിലാനെ കടുത്ത പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുത്തി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ആദ്യ റൗണ്ട് മറികടന്നത്. പിന്നീട് പാർട്ടിസാനിനെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. കൂടാതെ സ്റ്റുട്ട്ഗർട്ടിനേയും കേരള ബ്ലാസ്റ്റേഴ്സ് മറികടക്കുകയായിരുന്നു. ഇതിനുപുറമേ സെൽറ്റിക്കാണ് കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ വെല്ലുവിളി സൃഷ്ടിച്ചത്.പക്ഷേ അവരെയും മറികടന്നുകൊണ്ട് ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തി.

ഫുട്ബോൾ ലോകത്തെ പ്രബലരായ, ഒരു വലിയ ആരാധക കൂട്ടത്തിന് തന്നെ പേരുകേട്ട ബൊറൂസിയ ഡോർട്മുണ്ടായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.പോളിലെ വിജയസാധ്യത അങ്ങോട്ടുമിങ്ങോട്ടും മാറിമറിഞ്ഞു.രണ്ട് ക്ലബ്ബുകളുടെയും ഒഫീഷ്യൽ അക്കൗണ്ടുകൾ രംഗത്തിറങ്ങി.പക്ഷേ ഫൈനൽ റിസൾട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കുകയായിരുന്നു. നേരിയ മാർജിനിലാണ് ബ്ലാസ്റ്റേഴ്സ് ഈ ജർമ്മൻ ക്ലബ്ബിനെ പരാജയപ്പെടുത്തിയത്.

കൃത്യമായ കണക്കുകളിലേക്ക് വരാം. 24 മണിക്കൂർ പിന്നിട്ടു കഴിഞ്ഞപ്പോൾ 16 ലക്ഷത്തോളം റീച്ചാണ് ഈ പോളിന് ലഭിച്ചിട്ടുള്ളത്. അതിൽ ആകെ വോട്ട് ചെയ്തിട്ടുള്ളത് 127680 പേരാണ്.ഈ വോട്ടിലെ 50.3% വോട്ടുകൾ നേടി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിട്ടുള്ളത്.49.7% വോട്ടുകളാണ് ജർമൻ ക്ലബ്ബ് സ്വന്തമാക്കിയിട്ടുള്ളത്. അതായത് 0.3% ഫോട്ടോകളാണ് ഈ മത്സരഫലം നിശ്ചയിച്ചിട്ടുള്ളത്.

64223 വോട്ടുകളാണ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുള്ളത്.63457 വോട്ടുകളാണ് ജർമൻ ക്ലബ് സ്വന്തമാക്കിയിട്ടുള്ളത്.766 വോട്ടുകളുടെ മാർജിനിൽ ആണ് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിട്ടുള്ളത്.ഒരു അസാധാരണമായ മത്സരം തന്നെയാണ് രണ്ട് ടീമുകളുടെ ആരാധകർക്കിടയിലും നടന്നിട്ടുള്ളത്.ബൊറൂസിയ ഡോർട്മുണ്ട് കടുത്ത കോമ്പറ്റീഷൻ ആണ് നടത്തിയത്.പക്ഷേ ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ കരുത്തിൽ ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കുകയായിരുന്നു.ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഒരു കരുത്ത് വെളിപ്പെടുത്തുന്നത് കൂടിയാണ് ഈ പോൾ.

Kerala Blasters
Comments (0)
Add Comment