അർജന്റീനയും ഇക്വഡോറും തമ്മിൽ ഏറ്റുമുട്ടിയ ആദ്യത്തെ വേൾഡ് കപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ അർജന്റീന വിജയിച്ചത് ലയണൽ മെസ്സിയുടെ മികവിലൂടെയാണ്. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന ഇക്വഡോറിനെ തോൽപ്പിച്ചത്.ഗോളടിക്കാൻ അർജന്റീന ബുദ്ധിമുട്ടിയപ്പോൾ ലയണൽ മെസ്സി തന്നെ ആ ഉത്തരവാദിത്വം നിറവേറ്റുകയായിരുന്നു.78ആം മിനിട്ടിലാണ് ലയണൽ മെസ്സി ഗോൾ നേടിയത്.
ഇന്നത്തെ മത്സരത്തിൽ ഇക്വഡോറിന്റെ പ്രതിരോധം വളരെ കടുത്തതായിരുന്നു.ആ പ്രതിരോധം പൊളിക്കാനാണ് അർജന്റീന പാടുപെട്ടത്.ഈ മത്സരത്തെക്കുറിച്ചുള്ള വിശകലനം മെസ്സി നൽകിയിട്ടുണ്ട്.എല്ലാവരും അർജന്റീനയെ തോൽപ്പിക്കാനാണ് ആഗ്രഹിക്കുന്നത് എന്നാണ് മെസ്സി പറഞ്ഞത്. അതുകൊണ്ടുതന്നെ അർജന്റീന ഡിമാന്റുകൾ ഉയർത്തണമെന്നും മെസ്സി ആവിശ്യപ്പെട്ടു.
എല്ലാവരും അർജന്റീനയെ തോൽപ്പിക്കാനാണ് ആഗ്രഹിക്കുന്നത്.ഞങ്ങൾ വേൾഡ് ചാമ്പ്യൻസ് കൂടിയാണല്ലോ.പക്ഷെ എല്ലാം നേടി എന്ന് കരുതി ഞങ്ങൾ ഒരിക്കലും റിലാക്സാവില്ല.ഞങ്ങൾ ഞങ്ങളുടെ ഡിമാന്റുകൾ ഉയർത്തേണ്ടതുണ്ട്.ഓരോ മത്സരത്തേയും പരിഗണിച്ച് കൊണ്ടാണ് ഞങ്ങൾ മുന്നോട്ട് പോവേണ്ടത്,ലിയോ മെസ്സി പറഞ്ഞു.
ഇനി അർജന്റീനയും ബൊളീവിയയും തമ്മിലാണ് അടുത്ത മത്സരത്തിൽ കളിക്കുക.ഇക്വഡോറിനെതിരെ മെസ്സിയെ പിൻവലിച്ചിരുന്നു.ക്ഷീണം കൊണ്ടാണ് മെസ്സിയെ പിൻവലിച്ചത്.എന്നാൽ പ്രശ്നങ്ങൾ ഒന്നുമില്ല എന്ന് മെസ്സി പറഞ്ഞിട്ടുണ്ട്.