എവിടെ ഇട്ടാലും തിളങ്ങും: വ്യക്തമാക്കി നോവ സദോയി

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നത് മൊറോക്കൻ സൂപ്പർ താരമായ നോവ സദോയിയാണ്.ബ്ലാസ്റ്റേഴ്സിന്റെ പല മത്സരങ്ങളിലും മാൻ ഓഫ് മാച്ച് അവാർഡ് അദ്ദേഹം നേടിയിരുന്നു.സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കാറുണ്ട്. എന്നാൽ പരിക്ക് കാരണം രണ്ട് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.

കഴിഞ്ഞ മത്സരത്തിൽ പകരക്കാരന്റെ റോളിൽ അദ്ദേഹം തിരിച്ചെത്തിയിരുന്നു. നാളത്തെ മത്സരത്തിൽ അദ്ദേഹം സ്റ്റാർട്ട് ചെയ്യും എന്നത് ബ്ലാസ്റ്റേഴ്സിനെ പോസിറ്റീവായ കാര്യമാണ്. ഇതിനു മുന്നേ തന്നെ കഴിവ് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഏത് സാഹചര്യത്തോടും പെട്ടെന്ന് ഇണങ്ങി കളിക്കാൻ തനിക്ക് കഴിയും എന്നാണ് നോവ പറഞ്ഞിട്ടുള്ളത്.അദ്ദേഹം പറഞ്ഞത് നോക്കാം.

“ഞാൻ ഒരുപാട് സ്ഥലങ്ങളിൽ കളിച്ചിട്ടുണ്ട്. അതിന്റെ എക്സ്പീരിയൻസ് എനിക്കുണ്ട്. വളരെ പെട്ടെന്ന് തന്നെ അഡ്ജസ്റ്റ് ആവാനുള്ള ഒരു കഴിവ് എനിക്കുണ്ട്.ഏത് സാഹചര്യത്തോടും ഞാൻ ഇണങ്ങിച്ചേരും. നിങ്ങൾ എവിടെ ഇട്ടാലും അവിടെ മികച്ച പ്രകടനം നടത്താൻ എനിക്ക് കഴിയും ‘ ഇതാണ് നോവ പറഞ്ഞിട്ടുള്ളത്.

അതായത് ഏത് ടീമിലും ഏത് ലീഗിലും തനിക്ക് കളിക്കാൻ കഴിയും എന്നാണ് നോവ വ്യക്തമാക്കിയിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിൽ എത്തുന്നതിനു മുൻപ് രണ്ട് സീസണുകൾ അദ്ദേഹം ഗോവക്ക് വേണ്ടി ചിലവഴിച്ചിരുന്നു.അവിടെ മിന്നുന്ന പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഡ്യൂറന്റ് കപ്പിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

Kerala BlastersNoah Sadaoui
Comments (0)
Add Comment