പ്ലാൻ കൃത്യമായി നടപ്പിലാക്കി, പക്ഷേ അതാണ് കാര്യങ്ങളെ തകിടം മറിച്ചത്: ബ്ലാസ്റ്റേഴ്സ് കോച്ച് വിശദീകരിക്കുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ രണ്ടാമത്തെ സമനിലയാണ് ഇന്നലെ വഴങ്ങിയത്. ഒഡീഷയുടെ മൈതാനത്ത് വെച്ചുകൊണ്ട് നടന്ന മത്സരത്തിൽ 2-2 എന്ന നിലയിലാണ് കേരള ബ്ലാസ്റ്റേഴ്സിന് മത്സരം അവസാനിപ്പിക്കേണ്ടി വന്നത്.മത്സരത്തിൽ മോശമല്ലാത്ത രൂപത്തിൽ ക്ലബ്ബ് കളിച്ചിട്ടുണ്ട്.പക്ഷേ ഗോൾകീപ്പറുടെയും പ്രതിരോധത്തിന്റെയും പിഴവുകൾ കാരണം രണ്ടു ഗോളുകൾ ബ്ലാസ്റ്റേഴ്സിന് വഴങ്ങേണ്ടി വരികയായിരുന്നു.പിന്നീട് കൂടുതൽ ഗോളുകൾ നേടാൻ സാധിക്കാതെ പോവുകയും ചെയ്തു.
മത്സരത്തിൽ എടുത്ത് പ്രശംസിക്കേണ്ടത് മുന്നേറ്റനിര താരമായ നോഹ സദോയിയുടെ പ്രകടനമാണ്. തുടർച്ചയായ മൂന്നാം മത്സരത്തിലും അദ്ദേഹം പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കി.ഒരു ഗോളും ഒരു അസിസ്റ്റും നേടിയ താരം നിറഞ്ഞു കളിക്കുകയാണ് ചെയ്തിട്ടുള്ളത്.ജീസസ് ജിമി നസും മത്സരത്തിൽ മിന്നുന്ന പ്രകടനം നടത്തിയിട്ടുണ്ട്.
ഏതായാലും ബ്ലാസ്റ്റേഴ്സ് പരിശീലകനായ സ്റ്റാറേ ഈ മത്സരത്തെ വിലയിരുത്തിയിട്ടുണ്ട്.തങ്ങളുടെ പ്ലാനുകൾ കൃത്യമായി നടപ്പിലാക്കാൻ സാധിച്ചു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. പക്ഷേ ഒരു കാരണവുമില്ലാതെ ഒരു ഗോൾ വഴങ്ങിയത് കാര്യങ്ങളെ തകിടം മറിച്ചു എന്നും കോച്ച് പറഞ്ഞിട്ടുണ്ട്.സച്ചിന്റെ പിഴവിൽ നിന്നും കോയെഫ് വഴങ്ങിയ സെൽഫ് ഗോളാണ് ഇദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളത്.സ്റ്റാറേയുടെ വാക്കുകൾ ഇപ്രകാരമാണ്.
” ഞങ്ങളുടെ ഗെയിം പ്ലാൻ കൃത്യമായി ഫോളോ ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചു. നല്ല വേഗത്തിൽ കളിക്കുന്ന,അഗ്രസീവായി കളിക്കുന്ന ഒരു ടീമായിരുന്നു ഞങ്ങൾ.അർഹിച്ച രണ്ടു ഗോളുകൾ തന്നെയാണ് ഞങ്ങൾ നേടിയത്. പക്ഷേ എവിടെനിന്നോ ഞങ്ങൾക്ക് ഒരു ഗോൾ വഴങ്ങേണ്ടിവന്നു. അത് ഞങ്ങളുടെ താളം തെറ്റിച്ചു. ഇതോടെ മത്സരം കൈവിട്ടുപോയി “ഇതാണ് കോച്ച് പറഞ്ഞിട്ടുള്ളത്.
നാല് മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമാണ് ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. ഒരു തോൽവിയും രണ്ട് സമനിലകളും വഴങ്ങി.ഇനി വലിയ ഒരു ബ്രേക്ക് ആണ് ക്ലബ്ബിനെ കാത്തിരിക്കുന്നത്. അതിനുശേഷം കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻ എസ്സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക.