ബംഗളൂരുവിനെതിരെയുള്ള മത്സരത്തിൽ പിഴച്ചത് എവിടെ? എല്ലാം പറഞ്ഞ് സ്റ്റാറെ!

ഡ്യൂറൻഡ് കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്.ഒരുപാട് ഗോളുകൾ ക്ലബ്ബ് നേടിയിരുന്നു. പക്ഷേ അത് ദുർബലരായ ടീമുകൾക്കെതിരെയായിരുന്നു. യഥാർത്ഥത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരീക്ഷിക്കപ്പെട്ടത് ക്വാർട്ടർ ഫൈനലിൽ ആയിരുന്നു.കരുത്തരായ ബംഗളൂരു എഫ്സിക്കെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ദൗർബല്യങ്ങൾ വെളിച്ചത്ത് വരികയും ചെയ്തു.

മത്സരത്തിൽ മോശം പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്.മത്സരത്തിന്റെ അവസാനത്തിൽ ഗോൾ നേടിക്കൊണ്ട് ബംഗളൂരു മുന്നോട്ടുപോവുകയും ബ്ലാസ്റ്റേഴ്സ് പുറത്താക്കുകയും ചെയ്തു.ഡിഫൻസിന്റെ മികച്ച പ്രകടനം ഇല്ലായിരുന്നുവെങ്കിൽ കൂടുതൽ ഗോളുകൾ ബ്ലാസ്റ്റേഴ്സ് വഴങ്ങുമായിരുന്നു. പല മേഖലകളിലും ബ്ലാസ്റ്റേഴ്സ് ദുർബലമാണ് എന്ന് തെളിഞ്ഞ ഒരു മത്സരം കൂടിയാണ് അത്.

മത്സരത്തിൽ പിഴച്ചത് എവിടെയാണ്? കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ മികയേൽ സ്റ്റാറെ ചില കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്.ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശമായിരുന്നു എന്നുള്ളത് അദ്ദേഹം തുറന്നു സമ്മതിച്ചു.മത്സരത്തിൽ മികച്ച അവസരങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.ഐഎസ്എൽ മീഡിയ ഡേയിൽ സംസാരിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ.

‘ബംഗളൂരു എഫ്സിക്കെതിരെയുള്ള മത്സരത്തിൽ ഞങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. മികച്ച ഗോളവസരങ്ങൾ ഒരുക്കുന്നതിൽ ഞങ്ങൾ ബുദ്ധിമുട്ടി.മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ശേഷിക്കെ ഗോൾ വഴങ്ങിക്കൊണ്ട് മത്സരം കൈവിടുകയും ചെയ്തു ‘ഇതാണ് ആ മത്സരത്തെക്കുറിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞിട്ടുള്ളത്.

മത്സരത്തിൽ പ്രകടനം മോശമായിരുന്നു എന്നുള്ള യാഥാർത്ഥ്യം പരിശീലകൻ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനെ തരണം ചെയ്തുകൊണ്ട് മികച്ച രൂപത്തിലേക്ക് മാറ്റിയെടുക്കുക എന്ന വെല്ലുവിളിയാണ് അദ്ദേഹത്തിന്റെ മുന്നിലുള്ളത്. ഐഎസ്എലിൽ എത്തുമ്പോഴേക്കും ബ്ലാസ്റ്റേഴ്സ് മികച്ച രൂപത്തിലേക്ക് മാറും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ആദ്യ മത്സരത്തിൽ പഞ്ചാബിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.

Bengaluru FcKerala Blasters
Comments (0)
Add Comment