അന്ന് നിങ്ങൾക്ക് നൽകിയത് ഫെയ്ക്ക് പ്രോമിസല്ല :തുറന്ന് പറഞ്ഞ് നിഖിൽ!
ഈ സീസണിന് മുൻപ് ഒരുപാട് വാഗ്ദാനങ്ങൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അവരുടെ മാനേജിംഗ് ഡയറക്ടറായ നിഖിൽ നൽകിയിരുന്നു. അതിലൊന്ന് വളരെ വേഗത്തിൽ സൈനിങ്ങുകൾ പൂർത്തിയാക്കി ഫുൾ സ്‌ക്വാഡിനെ തന്നെ ഡ്യൂറന്റ് കപ്പിൽ പങ്കെടുപ്പിക്കും എന്നുള്ളതായിരുന്നു. ക്ലബ്ബിന്റെ സീനിയർ സ്‌ക്വാഡ് തന്നെയായിരുന്നു ഡ്യൂറന്റ് കപ്പിൽ പങ്കെടുത്തിരുന്നത്. ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടു കൊണ്ട് പുറത്താക്കുകയും ചെയ്തു.
സ്ട്രൈകർ സൈനിങ് നേരത്തെ പൂർത്തിയാക്കും എന്നുള്ള ഒരു വാഗ്ദാനം അദ്ദേഹം നൽകിയിരുന്നു. പക്ഷേ ആ വാഗ്ദാനം പാലിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നുള്ളത് മാത്രമല്ല വളരെ വൈകി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ സൈനിങ് പൂർത്തിയാക്കിയത്.ഇത് ക്ലബ്ബിന്റെ പ്ലാനുകളെല്ലാം തകിടം മറിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ ആരാധകർക്ക് കടുത്ത രോഷമുണ്ട്.
ആ വിഷയത്തിൽ തന്റെ പ്രതികരണം നിഖിൽ നടത്തിയിട്ടുണ്ട്.അന്ന് ഒരിക്കലും ആരാധകർക്ക് നൽകിയത് ഒരു ഫേക്ക് പ്രോമിസ് അല്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.സ്ട്രൈക്കർ സൈനിങ് പ്രതീക്ഷിച്ചതിലും ഒരല്പം വൈകി എന്നുള്ള കാര്യം ഇദ്ദേഹം സമ്മതിച്ചിട്ടുണ്ട്.അതിനുള്ള വിശദീകരണവും അദ്ദേഹം നൽകിയിട്ടുണ്ട്.നിഖിലിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ പ്രതീക്ഷിച്ചതിനേക്കാൾ ഒരല്പം വൈകിക്കൊണ്ടാണ് സൈനിങ് നടന്നത് എന്നുള്ളത് സമ്മതിക്കുന്നു.ഡ്യൂറന്റ് കപ്പിന് മുമ്പ് സൈനിങ്ങുകൾ പൂർത്തിയാക്കും എന്നുള്ളത് ഒരു ഫേക്ക് പ്രോമിസോ അതല്ലെങ്കിൽ പൊള്ളയായ വാക്കുകളോ അല്ലായിരുന്നു. അതിനു വേണ്ടി തന്നെയായിരുന്നു ഞങ്ങൾ ശ്രമിച്ചിരുന്നത്. പരിശീലകൻ വരുന്നതിനു മുൻപ് പോലും ഞങ്ങൾ താരങ്ങൾക്ക് വേണ്ടി ഓഫറുകൾ നൽകി തുടങ്ങിയിരുന്നു.നിർഭാഗ്യവശാൽ നമ്മൾ കരുതിയ പോലെയല്ല കാര്യങ്ങൾ നടന്നത്.ശരിയായ ഉദ്ദേശത്തോടുകൂടി തന്നെയാണ് ഞങ്ങൾ പ്രവർത്തിച്ചിട്ടുള്ളത്. ഒരിക്കലും നുണ പറഞ്ഞിട്ടില്ല ‘ഇതാണ് നിഖിൽ നൽകുന്ന വിശദീകരണം.
ബ്ലാസ്റ്റേഴ്സ് ഡ്യൂറന്റ് കപ്പിന് മുന്നേ തന്നെ സൈനിങ്ങുകൾ പൂർത്തിയാക്കാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ അത് നടന്നില്ല എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഏതായാലും ട്രാൻസ്ഫർ വിന്റോ ഇപ്പോൾ ക്ലോസ് ചെയ്തിട്ടുണ്ട്.ഇനി വരവും പോക്കും ഉണ്ടാവില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഈ മാസം പതിനഞ്ചാം തീയതിയാണ് ആദ്യമത്സരം ബ്ലാസ്റ്റേഴ്സ് കളിക്കുക.