അവസാനം റഫറി ചതിച്ചു,ഞങ്ങൾ തോറ്റു, നിങ്ങൾക്ക് സന്തോഷമായില്ലേ? സർക്കാസം പോസ്റ്റുമായി ഒഡീഷ നായകൻ ഫാൾ.
ഇന്നലെ നടന്ന കലിംഗ സൂപ്പർ കപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ ഒഡീഷ്യയെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം ഈസ്റ്റ് ബംഗാളിന് കഴിഞ്ഞിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാൾ ഈ മത്സരത്തിൽ വിജയിച്ചിട്ടുള്ളത്. മത്സരത്തിന് എക്സ്ട്രാ ടൈമിലാണ് റിസൾട്ട് നിർണയിക്കപ്പെട്ടിട്ടുള്ളത്.ആവേശകരമായ ഒരു മത്സരം തന്നെയായിരുന്നു നടന്നിരുന്നത്.
മത്സരത്തിൽ രണ്ട് ടീമുകൾക്കും അനുകൂലമായ ഓരോ പെനാൽറ്റികൾ വീതം ലഭിച്ചിരുന്നു.ഓരോ റെഡ് കാർഡുകളും ഇരുഭാഗത്തും പിറന്നിരുന്നു. പിന്നീട് മത്സരത്തിന്റെ 111ആം മിനുട്ടിൽ സിൽവ നേടിയ ഗോളിലൂടെയാണ് ഈസ്റ്റ് ബംഗാൾ വിജയം സ്വന്തമാക്കിയിട്ടുള്ളത്.12 വർഷത്തെ കിരീടം വരൾച്ചക്ക് വിരാമം കുറിക്കാനും അവർക്ക് കഴിഞ്ഞിട്ടുണ്ട്.
എന്നാൽ ഈ മത്സരത്തിൽ ഒരു വിവാദം സംഭവിച്ചിട്ടുണ്ട്. എന്തെന്നാൽ മത്സരത്തിന്റെ 61ആം മിനുട്ടിൽ ഒഡീഷയുടെ നായകനായ ഫാൾ ഫൗൾ ചെയ്തതായി കൊണ്ട് റഫറി വിധിക്കുകയായിരുന്നു. ഈസ്റ്റ് ബംഗാളിന് അനുകൂലമായി പെനാൽറ്റി ലഭിക്കുകയും ചെയ്തു.ഫാളിന് യെല്ലോ കാർഡാണ് ലഭിച്ചത്. എന്നാൽ യഥാർത്ഥത്തിൽ അത് പെനാൽറ്റി ആയിരുന്നില്ല. വീഡിയോ ദൃശ്യങ്ങൾ അത് തെളിയിക്കുന്നുണ്ട്. അധികം വൈകാതെ തന്നെ മറ്റൊരു യെല്ലോ കാർഡ് കൂടി ലഭിച്ചു കൊണ്ട് ഫാളിന് കളം വിടേണ്ടി വരികയും ചെയ്തു.
അത് പെനാൽറ്റി ആയിരുന്നില്ല എന്ന് ഫാൾ വീഡിയോ സഹിതം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. സർക്കാസം രൂപേണയുള്ള ഒരു ക്യാപ്ഷനും അദ്ദേഹം എഴുതിയിട്ടുണ്ട്.അദ്ദേഹത്തിന്റെ ക്യാപ്ഷൻ ഇങ്ങനെയാണ്.’എല്ലാത്തിനും ഞാൻ ദൈവത്തോട് നന്ദി പറയുന്നു.ഞങ്ങളെ കുറിച്ച് പലരും പറയുന്നത് കേട്ടു, ഞങ്ങൾ ഈ കിരീടം അർഹിക്കുന്നില്ല എന്ന്. റഫറി ഞങ്ങൾക്ക് അനുകൂലമായി നിന്നുകൊണ്ട് ഈ കിരീടം നേടിത്തരാനാണ് ശ്രമിക്കുന്നതെന്ന് പലരും ആരോപിക്കുന്നു.പക്ഷേ ഫൈനലിൽ റഫറി ഞങ്ങളെ ചതിച്ചു.ഇപ്പോൾ ഒഡീഷ തോറ്റു. നിങ്ങൾക്ക് എല്ലാവർക്കും സന്തോഷമായില്ലേ ‘ഇതാണ് ഫാൾ എഴുതിയത്.
അതായത് ഒഡീഷക്ക് കിരീടം നേടിക്കൊടുക്കാൻ വേണ്ടി ഒത്തുകളി നടക്കുന്നു എന്ന ആരോപണങ്ങൾ ശക്തമായിരുന്നു. മുംബൈ സിറ്റിക്ക് എതിരെയുള്ള സെമിക്ക് ശേഷമായിരുന്നു ഇത്തരത്തിലുള്ള ആരോപണങ്ങൾ വന്നത്.എന്നാൽ ഈ ആരോപണങ്ങളെ പരിഹസിക്കുകയാണ് പരാജയപ്പെട്ടതിന് പിന്നാലെ ഫാൾ ചെയ്തിട്ടുള്ളത്.