എന്തുകൊണ്ടാണ് നെയ്മറെ എറിഞ്ഞത് എന്നതിനുള്ള വിശദീകരണവുമായി ബ്രസീലിയൻ ആരാധകൻ വന്നു.
കഴിഞ്ഞ മത്സരത്തിൽ ബ്രസീലിന് സമനില വഴങ്ങേണ്ടിവന്നത് അവരുടെ ആരാധകരെയെല്ലാം നിരാശരാക്കിയിട്ടുണ്ട്. മികച്ച പ്രകടനം ബ്രസീൽ നടത്തിയിരുന്നുവെങ്കിലും ഗോൾ നേടാൻ കഴിയാതെ പോയത് ബ്രസീലിന് തിരിച്ചടിയാവുകയായിരുന്നു.മത്സരത്തിൽ നെയ്മർ ഒരു അസിസ്റ്റ് നേടിയിരുന്നു.എന്നാൽ ചില അവസരങ്ങൾ അദ്ദേഹം പാഴാക്കുകയും ചെയ്തിരുന്നു.
മത്സരത്തിന് ശേഷം ഒരു പ്രശ്നം സംഭവിച്ചിട്ടുണ്ട്.നെയ്മർ ജൂനിയർ ലോക്കർ റൂമിലേക്ക് പോകുന്ന സമയത്ത് ഒരു ആരാധകൻ അദ്ദേഹത്തിന് നേരെ പോപ്കോൺ ബാഗ് എറിയുകയായിരുന്നു.അത് നെയ്മറുടെ ദേഹത്താണ് വന്നു പതിച്ചത്.അതോടെ നെയ്മർ രോഷാകുലനായി. നിയന്ത്രണം വിട്ടു പെരുമാറി.നെയ്മറെ ബ്രസീലിയൻ ആരാധകർ തന്നെ ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്തേക്ക് വന്നു പ്രചരിച്ചു.
എന്തുകൊണ്ടാണ് നെയ്മർ ജൂനിയറെ എറിഞ്ഞത് എന്നതിനുള്ള ഒരു വിശദീകരണം ഇപ്പോൾ ആരാധകൻ തന്നെ നൽകിയിട്ടുണ്ട്. നെയ്മർ മോശമായി കളിച്ചത് കൊണ്ടല്ല എറിഞ്ഞത് എന്നാണ് ആരാധകൻ പറഞ്ഞിട്ടുള്ളത്.നെയ്മറുടെ ശ്രദ്ധ നേടാൻ വേണ്ടിയാണ് താൻ എറിഞ്ഞത് എന്നാണ് ഇദ്ദേഹം പറഞ്ഞത്.ഒരു ഓഡിയോ ക്ലിപ്പിലൂടെയാണ് ഇദ്ദേഹം വിശദീകരണം നൽകിയത്. ഈ ആരാധകരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
Brazilians not happy with Neymar, after last night’s performance vs Venezuela. Neymar is least of their problem, unlike Argentina, they are missing a strong midfield and backline.
— FCB Albiceleste (@FCBAlbiceleste) October 13, 2023
pic.twitter.com/C3oXBH1eWG
മത്സരത്തിന്റെ അവസാനം ഞാൻ താഴേക്ക് ഇറങ്ങിവന്നു.ഞാൻ താരങ്ങളുടെ എടുത്തായിരുന്നു. ആ സമയത്ത് ഞാൻ പോപ്കോൺ കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.നെയ്മർ എത്തിയപ്പോൾ ഞാൻ അലറി വിളിച്ചു.അദ്ദേഹത്തെ ഒരുപാട് തവണ വിളിച്ചു.അദ്ദേഹം കേട്ടില്ല. അതോടുകൂടിയാണ് ഞാൻ പോപ്കോൺ ബാഗ് എടുത്ത് എറിഞ്ഞത്.അല്ലാതെ നെയ്മർ മോശമായി കളിച്ചത് കൊണ്ടല്ല ഞാൻ അങ്ങനെ ചെയ്തത്.നെയ്മർ മോശമായി കളിച്ചു എന്ന അർത്ഥം അതിനില്ല. മറിച്ച് നെയ്മറുടെ ശ്രദ്ധ നേടാൻ വേണ്ടിയാണ് ഞാൻ അങ്ങനെ ചെയ്തത്,ഇതാണ് ആരാധകൻ വിശദീകരണമായി കൊണ്ട് നൽകിയിട്ടുള്ളത്.
മത്സരത്തിൽ ഒരു അസിസ്റ്റ് നെയ്മറുടെ പേരിലായിരുന്നു. ഇനി അടുത്ത മത്സരത്തിൽ ബ്രസീലും ഉറുഗ്വയും തമ്മിലാണ് ഏറ്റുമുട്ടുക. കഴിഞ്ഞ മത്സരത്തിൽ വിജയിക്കാൻ സാധിക്കാത്തത് ബ്രസീലിന് ഏറെ ക്ഷീണം ചെയ്യുന്ന ഒരു കാര്യമാണ്.ഉറുഗ്വയെ പരാജയപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ അത് ഈ ക്ഷീണം വർദ്ധിപ്പിക്കാൻ കാരണമാകും.