Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഫിയാഗോ ഫാൻസ്‌ കപ്പ് വിജയം, പ്രതികരിച്ച് CEO അഭിക്!

446

കേരള ബ്ലാസ്റ്റേഴ്സ് ഫിയാഗോ ഫാൻസ്‌ കപ്പ് വിജയിച്ചതാണ് ഇപ്പോൾ ഇന്ത്യൻ ആരാധകർക്കിടയിൽ ഏറെ ചർച്ച ചെയ്യാവുന്നത്. ഫുട്ബോൾ ലോകത്തെ പ്രശസ്ത ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ടിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് പോളിൽ പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കരുത്തും ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ശക്തിയും ഫുട്ബോൾ ലോകത്തിന് മുന്നിൽ തുറന്ന് കാണിക്കപ്പെട്ട ഒരു സംഭവം കൂടിയായിരുന്നു ഇത്.

കടുത്ത പോരാട്ടമാണ് അവസാനം മിനിട്ട് വരെ നടന്നിട്ടുള്ളത്. ഏകദേശം ഒരു ലക്ഷത്തി മുപ്പതിനായിരം പേർ വോട്ട് ചെയ്ത പോളിൽ കേവലം 700 ഓളം വോട്ടുകൾക്ക് മാത്രമാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളത്.അപ്പോൾ തന്നെ ഇത് ടീമുകളും നടത്തിയ പോരാട്ടം എത്രത്തോളമായിരുന്നു എന്നതിൽ നമുക്ക് ഊഹിക്കാൻ കഴിയാവുന്നതാണ്. ഏതായാലും അന്തിമ വിജയം ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞതിൽ ആരാധകർ വളരെ ഹാപ്പിയാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ചീഫ് എക്സിക്യൂട്ട് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട അഭിക് ചാറ്റർജി ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം സജീവമാണ്.ഈ വിജയത്തിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിനെയും ആരാധകരെയും ഒരിക്കലും സംശയിക്കരുത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഒരിക്കലും സംശയിക്കരുത്.നമ്മുടെ ക്ലബ്ബ് വ്യത്യസ്തമാണ് എന്നാണ് ലോകത്തിനു മുന്നിൽ ഈ പോളിലൂടെ തെളിയിക്കുന്നത്. ഇത് ആരാധകരുടെ അഭിമാനമാണ്.നമുക്ക് കൂടുതൽ എൻഗേജ്മെന്റും ആസ്വാദനവുമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. എല്ലാവരും ഇത് ആസ്വദിക്കുക ” ഇതാണ് ബ്ലാസ്റ്റേഴ്സ് CEO എഴുതിയിട്ടുള്ളത്.

ഏതായാലും കൂടുതൽ ഇന്റർനാഷണൽ റീച്ച് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ആഗോളതലത്തിൽ ഈ ക്ലബ്ബും ആരാധകരും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.ഫിയാഗോ മത്സരം കാണാൻ എത്തുന്നതോടുകൂടി കൂടുതൽ ശ്രദ്ധിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.