തിരിച്ചുവരവ്..തൂക്കിയടി..ബ്ലാസ്റ്റേഴ്സ് ഫൈനലിൽ..ഇനി തീപാറും!

ഫിയാഗോ ഫാൻസ്‌ കപ്പിൽ ആവേശകരമായ സെമിഫൈനൽ മത്സരത്തിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയക്കൊടി നാട്ടിയിരിക്കുന്നു.സ്കോട്ടിഷ് ക്ലബ്ബായ സെൽറ്റിക്കിനെ കടുത്ത പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുത്തി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് സെമി ഫൈനലിൽ വിജയിച്ചിട്ടുള്ളത്.ഇനി ഫൈനൽ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ പങ്കെടുക്കുക.ജർമ്മൻ കരുത്തരായ ബൊറൂസിയ ഡോർട്മുണ്ട് ആണ് ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

ഫിയാഗോ ഫാൻസ്‌ കപ്പ് ഇതിനോടകം തന്നെ കേരളത്തിലെ ഫുട്ബോൾ ആരാധകർക്കിടയിൽ ചർച്ചയായ ഒന്നാണ്. ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട ഇൻഫ്ലുവൻസർമാരിൽ ഒരാളാണ് ഫിയാഗോ. അദ്ദേഹം ഫുട്ബോൾ ലോകത്തെ കൂടുതൽ ആരാധകരുള്ള ക്ലബ്ബുകൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പോൾ കോമ്പിറ്റിഷൻ സംഘടിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.മിലാൻ,പാർട്ടിസാൻ,സ്റ്റുട്ട്ഗർട്ട് തുടങ്ങിയ ടീമുകളുടെ ആരാധകരെ പരാജയപ്പെടുത്തിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് സെമിയിൽ എത്തിയിരുന്നു.എന്നാൽ സെമി ഫൈനൽ പോരാട്ടം തികച്ചും ആവേശകരമായിരുന്നു.

ആദ്യം സെൽട്ടിക്ക് ലീഡ് എടുക്കുകയായിരുന്നു. പക്ഷേ പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പൂർവ്വാധികം ശക്തിയോടുകൂടി തിരികെ വന്നു. എന്നാൽ വിട്ടുകൊടുക്കാൻ സെൽറ്റിക്ക് തയ്യാറായിരുന്നില്ല.ഒരു ഘട്ടത്തിൽ അവർ വീണ്ടും ലീഡിലേക്ക് വന്നു. പക്ഷേ പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കൽ കൂടി തിരിച്ചു വരവ് നടത്തുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ട് പോലും ഇത് പങ്കുവെച്ചിരുന്നു.അങ്ങനെ ബ്ലാസ്റ്റേഴ്സ് വിജയക്കൊടി നാട്ടി.

52% വോട്ടുകൾ നേടി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിട്ടുള്ളത്.ഇന്ത്യൻ ഫുട്ബോൾ ആരാധകർ എല്ലാവരും കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം നിലകൊള്ളുകയായിരുന്നു.48 ശതമാനം വോട്ടുകൾ ആണ് സെൽറ്റിക്ക് സ്വന്തമാക്കിയിട്ടുള്ളത്.77342 വോട്ടുകളാണ് ആകെ രേഖപ്പെടുത്തിയത് എന്ന് പറയുമ്പോൾ ഈ പോളിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത മത്സരവും ഇതുതന്നെയാണ്. രണ്ട് ടീമുകളുടെയും ആരാധകർ കട്ടക്ക് നിന്ന് ഒരു മത്സരമായിരുന്നു ഇത്.

ആറര ലക്ഷത്തോളം ആരാധകർക്കിടയിലേക്കാണ് ഈ പോൾ എത്തിയിട്ടുള്ളത്.കേരളത്തിൽ ട്വിറ്ററിൽ സജീവമായ ഒരു വിധം എല്ലാ ആളുകളും ഇപ്പോൾ ഏറ്റെടുത്തിരുന്നു.അങ്ങനെ ഒത്തൊരുമിച്ചു കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഫൈനലിൽ എത്തിയിട്ടുള്ളത്. ഇനി ഫൈനലിൽ കീഴടക്കേണ്ടത് ജർമ്മൻ ക്ലബ് ആയ ബൊറൂസിയ ഡോർട്മുണ്ടിനെയാണ്. ഇന്ന് ഉച്ചയ്ക്ക് 1:30നാണ് മത്സരം സ്റ്റാർട്ട് ചെയ്യുക.

celticKerala Blasters
Comments (0)
Add Comment