കിരീടമുയർത്താൻ ബ്ലാസ്റ്റേഴ്സിന് തോൽപ്പിക്കേണ്ടത് ബൊറൂസിയയെ, മറികടക്കേണ്ടത് ഒഫീഷ്യൽ അക്കൗണ്ടിലൂടെ ശക്തി പ്രകടിപ്പിച്ചവരെ!

ഫിയാഗോ ഫാൻസ്‌ കപ്പ് ഇപ്പോൾ കേരളത്തിലെ ഫുട്ബോൾ ആരാധകർക്കിടയിൽ വളരെയധികം ചർച്ചയാവുന്നുണ്ട്. ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ക്ലബ്ബുകളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പോൾ കോമ്പറ്റീഷൻ പ്രമുഖ ഇൻഫ്ലുവൻസറായ ഫിയാഗോ നടത്തുകയായിരുന്നു.അത്ഭുതകരമായ കുതിപ്പാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ പോളിൽ നടത്തിയിട്ടുള്ളത്. പല പ്രധാനപ്പെട്ട ക്ലബ്ബുകളെയും പരാജയപ്പെടുത്തിക്കൊണ്ട് സെമിഫൈനലിൽ ബ്ലാസ്റ്റേഴ്സ് എത്തിയിരുന്നു.

കടുത്ത പോരാട്ടമാണ് സെമിയിൽ നടന്നിട്ടുള്ളത്.സ്കോട്ടിഷ് ക്ലബ്ബായ സെൽറ്റിക്കിനെ കേരള ബ്ലാസ്റ്റേഴ്സ് കടുത്ത പോരാട്ടത്തിനൊടുവിൽ മറികടക്കുകയായിരുന്നു. 52% വോട്ടുകൾ ബ്ലാസ്റ്റേഴ്സ് നേടിയപ്പോൾ 48% വോട്ടുകൾ ആണ് സെൽറ്റിക് നേടിയിട്ടുള്ളത്.77342 ആരാധകരാണ് ഈ പോളിൽ പങ്കെടുത്തിട്ടുള്ളത്. ഇന്ത്യയിലെ ഫുട്ബോൾ ആരാധകർ എല്ലാവരും ഒരുമിച്ച് നിന്നതോടുകൂടിയാണ് ബ്ലാസ്റ്റേഴ്സിന് വിജയം നേടാനും ഫൈനൽ പ്രവേശനം സാധ്യമാക്കാനും സാധിച്ചത്.കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ട് ഇത് ഷെയർ ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ മറ്റൊരു സെമിഫൈനൽ പോരാട്ടത്തിലും കടുത്ത മത്സരം തന്നെയാണ് അരങ്ങേറിയിട്ടുള്ളത്. പോർച്ചുഗീസ് വമ്പന്മാരായ സ്പോർട്ടിങ് സിപിയും ജർമ്മൻ വമ്പൻമാരായ ബൊറൂസിയ ഡോർട്മുണ്ടും തമ്മിലായിരുന്നു മത്സരം.രണ്ട് ടീമുകളുടെയും ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ട് ഇത് ഷെയർ ചെയ്തിരുന്നു. ആദ്യം സ്പോർട്ടിങ് ഷെയർ ചെയ്തപ്പോൾ അവർ മുന്നിലെത്തുകയായിരുന്നു. എന്നാൽ ബൊറൂസിയ ഡോർട്മുണ്ട് കളത്തിൽ ഇറങ്ങിയതോടെ കളി മാറി.അവർ ഷെയർ ചെയ്തതോടെ വിജയം അവർ സ്വന്തമാക്കുകയായിരുന്നു.

74982 വോട്ടുകളാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. അതിൽ 38 ശതമാനം വോട്ടുകൾ ആണ് സ്പോർട്ടിംഗ് സിപി സ്വന്തമാക്കിയിട്ടുള്ളത്.ബാക്കിവരുന്ന 62 ശതമാനം വോട്ടുകളും നേടിക്കൊണ്ട് ജർമ്മൻ ക്ലബ്ബ് വിജയിക്കുകയായിരുന്നു.ട്വിറ്ററിൽ 2.6 മില്യൺ ഫോളോവേഴ്സ് ഉള്ള ക്ലബ്ബാണ് ബൊറൂസിയ ഡോർട്മുണ്ട്.അതുകൊണ്ടുതന്നെ അവരോട് മുട്ടിനിൽക്കുക എന്നത് എളുപ്പമുള്ള കാര്യമാവില്ല.ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് ഒരു കടുത്ത വെല്ലുവിളി തന്നെയാണ്.

ഇന്ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം 1:30നാണ് ഫൈനൽ മത്സരം നടക്കുക. ജർമ്മൻ സമയം രാവിലെ 10 മണിക്കാണ് ഈ മത്സരം നടക്കുക. സെമി ഫൈനലിൽ ഇതുപോലെ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് കലാശ പോരാട്ടത്തിലും നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ബൊറൂസിയ ഡോർട്മുണ്ടിനെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ അത് കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബ് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടാൻ കാരണമായിരിക്കും.

Kerala Blasters
Comments (0)
Add Comment