ആരാധകർ ബ്ലാസ്റ്റേഴ്സിനെ കൈവിട്ടു തുടങ്ങുകയാണോ? അറ്റൻഡൻസ് ആശാവഹമല്ല!
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബിനോട് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. സ്വന്തം മൈതാനമായ കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് പഞ്ചാബ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിയിട്ടുള്ള ലൂക്ക മേയ്സണാണ് പഞ്ചാബിന് വേണ്ടി തിളങ്ങിയിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോൾ നേടിയത് സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനസാണ്. മത്സരത്തിൽ മികവ് പുറത്തെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് വസ്തുത.
ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ മത്സരമാണ് നടന്നത്. കൊച്ചി കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ 50% കപ്പാസിറ്റിയാണ് അനുവദിക്കപ്പെട്ടിരുന്നത്. സെക്യൂരിറ്റി പ്രശ്നങ്ങൾ കാരണം പകുതി കപ്പാസിറ്റിയായി കുറക്കുകയായിരുന്നു. നിലവിലെ കണക്കുകൾ പ്രകാരം കൊച്ചിയുടെ കപ്പാസിറ്റി 40000ന് മുകളിലാണ്.അതിന്റെ 50% എന്നു പറയുമ്പോൾ ഇരുപതിനായിരം ടിക്കറ്റുകൾ വരും.
എന്നാൽ 50% ടിക്കറ്റുകൾ പൂർണമായും വിറ്റഴിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് വസ്തുത. ഒഫീഷ്യൽ അറ്റൻഡൻസ് 17498 ആണ്. പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു ആരാധക കൂട്ടം കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിന് വന്നിട്ടില്ല എന്നുള്ളത് ഒരു വസ്തുതയാണ്. എന്നിരുന്നാലും ആവേശത്തിന് കുറവുകൾ ഒന്നുമുണ്ടായിരുന്നില്ല. മഞ്ഞപ്പട പതിവുപോലെ തങ്ങളുടെ ടീമിന് എല്ലാവിധ പിന്തുണകളും നൽകിയിട്ടുണ്ട്.
രണ്ട് ടിഫോകൾ അവർ ഉയർത്തിയിരുന്നു. ഒരുപാട് ചാൻഡുകൾ അവർ മുഴക്കിയിട്ടുണ്ട്. പക്ഷേ മഞ്ഞപ്പടയെ മാറ്റി നിർത്തിയാൽ സാധാരണക്കാരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ടീമിനെ കൈവിട്ടു തുടങ്ങുകയാണ്. ടീമിന്റെ മോശം പ്രകടനം കാരണം കൊണ്ട് തന്നെയാണ് ആരാധകർ സ്റ്റേഡിയത്തിലേക്ക് വരാൻ മടിക്കുന്നത്.
ഈ മത്സരത്തിൽ പരാജയപ്പെട്ടത് കൊണ്ട് തന്നെ കൂടുതൽ ആരാധകർ കൈവിടാൻ സാധ്യതയുണ്ട്.വിജയങ്ങൾ നേടി മികച്ച റിസൾട്ടുകൾ ഉണ്ടാക്കിയാൽ മാത്രമാണ് ആരാധകർ തിരികെ സ്റ്റേഡിയങ്ങളിലേക്ക് വരികയുള്ളൂ.ആരാധകരെ തിരിച്ചുകൊണ്ടുവരണമെങ്കിൽ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ഇനി അടുത്ത മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്സി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.